Asianet News MalayalamAsianet News Malayalam

അടച്ചിട്ട സ്റ്റേഡിയത്തിലായാലും ഐപിഎല്‍ നടത്തണമെന്ന് ഹര്‍ഭജന്‍ സിംഗ്

ഏപ്രില്‍ 15ന് മുന്‍പ് ഐപിഎല്‍ തുടങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയാല്‍ മെയിലും ഐപിഎല്‍ പ്രയാസമായേക്കും. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലേക്ക് ഐപിഎല്‍ നീട്ടിവെക്കുന്നതിനെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്.

Harbhajan says Don't mind playing IPL in empty stadiums
Author
Mumbai, First Published Apr 7, 2020, 10:36 PM IST

മുംബൈ: അടച്ചിട്ട സ്റ്റേഡിയത്തിലാണെങ്കിലും ഐപിഎല്‍ നടത്തണമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഹര്‍ഭജന്‍ സിംഗ്. കാണികളുടെ പങ്കാളിത്തം പ്രധാനമാണ്. എന്നാല്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലേക്ക് ആളുകള്‍ എത്തിയില്ലെങ്കിലും ടിവിയില്‍ ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണാമെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഏപ്രില്‍ 15ന് മുന്‍പ് ഐപിഎല്‍ തുടങ്ങേണ്ടെന്ന് തീരുമാനിച്ചിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയാല്‍ മെയിലും ഐപിഎല്‍ പ്രയാസമായേക്കും. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിലേക്ക് ഐപിഎല്‍ നീട്ടിവെക്കുന്നതിനെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്.

മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ സംബന്ധിച്ച തീരുമാനം ഏപ്രില്‍ 15ലേക്ക് ബിസിസിഐ മാറ്റിവെച്ചിരുന്നു. വിസാ നിയന്ത്രണങ്ങളുള്ളതിനാലും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതിനാലും വിദേശതാരങ്ങളുടെ പങ്കാളിത്തം ഇത്തവണ ഐപിഎല്ലിനുണ്ടാവുമോ എന്നകാര്യം സംശയത്തിലാണ്. 

നേരത്തെ, നടക്കാതിരുന്നാല്‍ അത് വലിയ നാണക്കേടായിരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ അഭിപ്രായപ്പെട്ടിരുന്നു. ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് സുപ്രധാനമായൊരു ടൂര്‍ണമെന്റാണ്. അതുകൊണ്ടുതന്നെ അത് നടക്കാതിരിക്കുന്നത് വലിയ നാണക്കേടാകുമെന്നാണ് ബട്ലര്‍ പറഞ്ഞത്.

Follow Us:
Download App:
  • android
  • ios