ഈ പ്രായത്തിലും അവിശ്വസനീയമായ കഴിവ്. വരും വര്‍ഷങ്ങളില്‍ ഒരു വലിയ താരത്തെ കാണാനാകുമോ.? ഹര്‍ഭജന്‍ ചോദിക്കുന്നു.

മൊഹാലി: സമൂഹ മാധ്യമങ്ങളില്‍ ആക്റ്റീവാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്പിന്നറായ ഹര്‍ഭജന്‍ സിംഗ്. അടുത്തിടെ വിവിധ വീഡിയോകള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി വന്നരിക്കുകയാണ് താരം. മൂന്ന് വയസുകാരന്റെ ഫുട്‌ബോള്‍ ജഗ്ലിംഗ് വീഡിയോയാണിത്. 

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പുതിയൊരു താരം പിറവികൊള്ളുകയാണോയെന്നും താരം ചോദിക്കുന്നു. വീഡിയോയുടെ ക്യാപ്ഷന്‍ ഇങ്ങനെയായിരുന്നു. ഈ പ്രായത്തിലും അവിശ്വസനീയമായ കഴിവ്. വരും വര്‍ഷങ്ങളില്‍ ഒരു വലിയ താരത്തെ കാണാനാകുമോ.? ഹര്‍ഭജന്‍ ചോദിക്കുന്നു. വീഡിയോ കാണാം. 

View post on Instagram

എന്നാല്‍ അത്ഭുത ബാലന്‍ എവിടെ നിന്നുള്ളതാണെന്ന് വീഡിയോയില്‍ പറഞ്ഞിട്ടില്ല. നിരവധി ഫുട്‌ബോള്‍ ആരാധകരാണ് വീഡിയോയ്ക്ക് മറുപടിയുമായെത്തിത്.