അഫ്ഗാനിസ്ഥാനെതിരെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയ്ക്കിടയിലാണ് നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കേറ്റത്. ജൂൺ 20-ന് നടന്ന മൂന്നാം ഏകദിനത്തിന് ശേഷം താരത്തിന് ഇടത് തുടയിലെ പേശികൾക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

മുംബൈ: അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായുള്ള ഇന്ത്യൻ ടീമില്‍ മാറ്റം. പരിക്കേറ്റ് പുറത്തായ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പകരക്കാരനായി മുംബൈയുടെ വലംകയ്യൻ ബാറ്ററും ഓൾറൗണ്ടറുമായ സൂര്യൻഷ് ഷെഡ്ഗെയെ ബിസിസിഐ സീനിയർ സെലക്ഷൻ കമ്മിറ്റി ഇന്ത്യൻ ടീമിലുള്‍പ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഫ്ഗാനിസ്ഥാനെതിരെ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയ്ക്കിടയിലാണ് നിതീഷ് കുമാർ റെഡ്ഡിക്ക് പരിക്കേറ്റത്. ജൂൺ 20-ന് നടന്ന മൂന്നാം ഏകദിനത്തിന് ശേഷം താരത്തിന് ഇടത് തുടയിലെ പേശികൾക്ക് കടുത്ത അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ബിസിസിഐ മെഡിക്കൽ ടീം നടത്തിയ പരിശോധനയിലാണ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതും റീഹാബിലിറ്റേഷൻ നിർദ്ദേശിച്ചതും. കുറഞ്ഞത് നാല് ആഴ്ചയെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.

ശ്രീലങ്കയിൽ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ 'ഇന്ത്യ എ'ക്കായി നടത്തിയ മികച്ച പ്രകടനമാണ് 23-കാരനായ സൂര്യൻഷിന് സീനിയർ ടീമിലേക്കുള്ള വഴിതുറന്നത്. മിഡിൽ ഓർഡറിൽ ബാറ്റ് ചെയ്ത താരം 5 മത്സരങ്ങളിൽ നിന്ന് 147 റൺസ് നേടുകയും ടൂർണമെന്റിലുടനീളം 23 ഓവറുകൾ എറിഞ്ഞ് പന്തുകൊണ്ട് നിർണ്ണായക സംഭാവന നൽകുകയും ചെയ്തിരുന്നു. 2024-25 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച താരം കൂടിയാണ് സൂര്യാൻഷ്. ലോവർ മിഡിൽ ഓർഡറിൽ 251.92 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിൽ 131 റൺസാണ് സൂര്യാൻഷ് അടിച്ചുകൂട്ടിയത്.

യുകെ പര്യടനത്തിൽ ഇന്ത്യയുടെ പേസ് ബോളിംഗ് ഓൾറൗണ്ടർമാരിൽ പ്രധാനിയാകേണ്ട താരമായിരുന്നു നിതീഷ് കുമാർ റെഡ്ഡി. മറ്റൊരു ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്കും സമാനമായ പരിക്കിന്‍റെ അസ്വസ്ഥതകൾ ഉള്ളതിനാൽ പന്തെറിയുന്നതിന് നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ നിതീഷിന്‍രെ പരിക്ക് ഇന്ത്യയുടെ ടീം ബാലൻസിനെ ബാധിക്കുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്‍റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക