പ്രസവിച്ച ശേഷം കുഞ്ഞിന്റെ ചിത്രവും ഹര്‍ദിക് പങ്കുവെച്ചു. സെര്‍ബിയന്‍ സ്വദേശിയും മോഡലും നടിയുമാണ് ഭാര്യ നടാഷ സ്റ്റാന്‍കോവിച്ച്. 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യക്കും ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനും ആണ്‍കുട്ടി പിറന്നു. ഭാര്യ നടാഷ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം വിവരം അറിയിച്ചത്. ലോക്ക്ഡൗണിനിടെയായിരുന്നു ഇവരുടെ വിവാഹം. നടാഷ ഗര്‍ഭിണിയായത് താരം നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. 

View post on Instagram

പ്രസവിച്ച ശേഷം കുഞ്ഞിന്റെ ചിത്രവും ഹാര്‍ദിക് പങ്കുവെച്ചു. സെര്‍ബിയന്‍ സ്വദേശിയും മോഡലും നടിയുമാണ് ഭാര്യ നടാഷ സ്റ്റാന്‍കോവിച്ച്. ബോളിവുഡ് സിനിമകളില്‍ നൃത്ത രംഗങ്ങളില്‍ കൈയടി നേടിയ നടാഷ, ബിഗ് ബോസിലൂടെയാണ് പ്രശസ്തയായത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പ്രധാനപ്പെട്ട ഓള്‍ റൗണ്ടര്‍ താരമാണ് ഹാര്‍ദിക് പാണ്ഡ്യ.