ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് അമ്പാട്ടി റായുഡു പോസ്റ്റ് ചെയ്ത ത്രീഡി ട്വീറ്റ് ക്രിക്കറ്റ് ലോകം മറന്നുവരികയായിരുന്നു. എന്നാല്‍ എന്നാല്‍ ഒരിക്കല്‍കൂടി ആരാധകരുടെ ശ്രദ്ധയിലെത്തിയിരിക്കുകയാണ് സംഭവം. 

മുംബൈ: ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിനെ തുടര്‍ന്ന് അമ്പാട്ടി റായുഡു പോസ്റ്റ് ചെയ്ത ത്രീഡി ട്വീറ്റ് ക്രിക്കറ്റ് ലോകം മറന്നുവരികയായിരുന്നു. എന്നാല്‍ എന്നാല്‍ ഒരിക്കല്‍കൂടി ആരാധകരുടെ ശ്രദ്ധയിലെത്തിയിരിക്കുകയാണ് സംഭവം. 

സംഭവത്തിന്റെ തുടക്കം ഇങ്ങനെ... അമ്പാട്ടി റായുഡുവിന് പകരം വിജയ് ശങ്കറിനെയാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അന്ന് മുഖ്യസെലക്റ്റര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞത് വിജയ് ശങ്കര്‍ ത്രീഡയമെന്‍ഷണല്‍ കളിക്കാരനാണെന്നാണ്. ബാറ്റ്‌സ്മാന്‍, ഫീല്‍ഡര്‍, ബൗളര്‍ എന്നിങ്ങനെ ശങ്കറിനെ ഉപയോഗിക്കാമെന്നായി പ്രസാദ്. ഇതിന് പിന്നാലെയാണ് റായുഡുവിന്റെ ട്വീറ്റ് എത്തിയത്. 

ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ ത്രീഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന് റായുഡു ട്വീറ്റ് ചെയ്തു. റായുഡുവിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. എന്നാല്‍ സംഭവം തണുക്കുന്നതിനിടെയാണ് ട്വീറ്റ് ലൈക്കുമായി ഹാര്‍ദിക് പാണ്ഡ്യയെത്തിയത്. റായുഡുവിനെ പുറത്താക്കിയതില്‍ ടീമിലുള്ളവര്‍ക്ക് തന്നെ എതിര്‍പ്പുണ്ടെന്ന് തെളിയിക്കുന്നതാണ് പാണ്ഡ്യയുടെ റിയാക്ഷന്‍.

Scroll to load tweet…