ഹാര്‍ദിക്ക് പാണ്ഡ്യ തിരിച്ചെത്തുന്നു, പക്ഷേ ഒരു കുഴപ്പമുണ്ട്! എത്രയും വേഗം ലോകകപ്പില്‍ കളിക്കാമെന്ന് കരുതേണ്ട
ഹാര്‍ദിക് പുറത്തായതോടെ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായിരുന്നു. സൂര്യകുമാര്‍ യാദവിനേയും ടീമിലെത്തിച്ചു. ഷാര്‍ദുല്‍ ഠാക്കൂറിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ 9 വിക്കറ്റുകളാണ് ഷമി ഇതുവരെ വീഴ്ത്തിയത്.

മുംബൈ: ബംഗ്ലാദേശിനിടെ ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ അടുത്ത മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും. വ്യാഴാഴ്ച്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് ശ്രീലങ്കയ്‌ക്കെതിരായ മത്സരം. പരിക്കിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമയിലെത്തിയ ഹാര്‍ദിക് പരിചരണത്തിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെ ഹാര്‍ദിക് കളിച്ചിരുന്നില്ല. എന്നാല്‍ മത്സരത്തില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ല. നേരിട്ട് സെമി ഫൈനല്‍ മത്സരങ്ങളില്‍ കളിപ്പിക്കാനാണ് സാധ്യത. ഇതുവരെ നാല് മത്സരങ്ങള്‍ കളിച്ച ഹാര്‍ദിക്ക് 22.60 ശരാശരിയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഹാര്‍ദിക് പുറത്തായതോടെ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നിര്‍ബന്ധിതരായിരുന്നു. സൂര്യകുമാര്‍ യാദവിനേയും ടീമിലെത്തിച്ചു. ഷാര്‍ദുല്‍ ഠാക്കൂറിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ 9 വിക്കറ്റുകളാണ് ഷമി ഇതുവരെ വീഴ്ത്തിയത്. സൂര്യ ഇംഗ്ലണ്ടിനെതിരെ കളിച്ച് നിര്‍ണായകമായ 49 റണ്‍സ് നേടുകയും ചെയ്തു. അതുകൊണ്ടുതന്നെ വളരെ പെട്ടന്ന് ഹാര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ആവശ്യത്തിന് വിശ്രമം നല്‍കിയ ശേഷം ടീമിലെടുക്കും. അതേസമയം, ഇന്നലെ ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന് ജയിച്ചതോടെ ഇന്ത്യ ഏറെക്കുറെ സെമി ഉറപ്പിച്ചിരുന്നു.
ലഖ്നൗ, ഏകനാ സ്റ്റേഡിയത്തില്‍ 100 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് നിയോഗിക്കപ്പെട്ട ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഒമ്പതിന് 229 എന്ന സ്‌കോറില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 34.5 ഓവറില്‍ 129ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രോഹിത്തിന്റെ 87 റണ്‍സാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവ് നേടിയ 49 റണ്‍സും ഗുണം ചെയ്തു.