വനിതാ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച റിച്ച ഘോഷിനെ ഓപ്പണറായി കളിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വെളിപ്പെടുത്തി.

ബെര്‍മിംഗ്ഹാം: വനിതാ ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനനെതിരെ 64 റണ്‍സിന്റെ ആധികാരിക ജയം നേടി ഇന്ത്യ കരുത്തു തെളിയിച്ചിരുന്നു. ഇതിനിടെ 17 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് ഇന്ത്യയെ മികച്ച നിലയിലെത്തിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്. ബര്‍മിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ റിച്ചയുടെ ഈ വെടിക്കെട്ട് ഇന്നിംഗ്‌സിന് പിന്നാലെ, താരത്തെ ഓപ്പണറായി ഇറക്കുന്നതിനെക്കുറിച്ച് പോലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സംസാരിക്കുകയുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹര്‍മന്‍പ്രീത് കൗറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''എനിക്ക് റിച്ചയെ ഓപ്പണറായി കളിപ്പിക്കാന്‍ വലിയ ആഗ്രഹമുണ്ട്. എന്നാല്‍ നിലവില്‍ മിഡില്‍ ഓര്‍ഡറില്‍ താരത്തിന് കൃത്യമായ ഒരു റോളുണ്ട്, അതവര്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുമുണ്ട്. ഇന്ന് റിച്ച കളിച്ച രീതിയില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്.'' ഹര്‍മന്‍പ്രീത് മത്സരശേഷം പറഞ്ഞു. ആറാം നമ്പറിലിറങ്ങി കളിയിലെ നിര്‍ണ്ണായക മാറ്റം വരുത്തിയത് റിച്ചയായിരുന്നു. 5 ഫോറുകളും ഒരു സിക്‌സറുമടക്കമാണ് താരം 34 റണ്‍സ് അടിച്ചുകൂട്ടിയത്.

ക്രീസിലെത്തിയ ഉടന്‍ തന്നെ സാദിയ ഇഖ്ബാലിനെതിരെ ബൗണ്ടറി നേടി റിച്ച ലക്ഷ്യം വ്യക്തമാക്കി. പിന്നീട് തസ്മിയ റുബാബിനെതിരെ ഫോറുകളും ലോംഗ് ഓണിന് മുകളിലൂടെ തകര്‍പ്പന്‍ സിക്‌സറും പറത്തി റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തി. പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയുടെ സ്ലോവര്‍ ബോളില്‍ ബോള്‍ഡായി പുറത്താകുമ്പോഴേക്കും ഇന്ത്യയെ സുരക്ഷിതമായ സ്‌കോറിലേക്ക് റിച്ച എത്തിച്ചിരുന്നു. റിച്ച നല്‍കിയ ആവേശം ബൗളിങ്ങിലും നിലനിര്‍ത്തിയ ഇന്ത്യന്‍ ടീം, പാകിസ്ഥാനെ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ലോകകപ്പ് ആരംഭിച്ചത്.

YouTube video player