അവസാന ഓവറില്‍ 21 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ ഹാരി ബ്രൂക്ക് അടുത്ത രണ്ട് പന്തുകളും സിക്സിന് പറത്തി. നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു

ബാര്‍ബഡോസ്: ഐപിഎല്‍ മിനി താര ലേലം അടുത്തിരിക്കെ ഞെട്ടിക്കുന്ന പ്രകടനം പുറത്തെടുത്ത് ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആന്ദ്രേ റസലിന് കണക്കറ്റ് പ്രഹരിച്ചാണ് ഹാരി ബ്രൂക്ക് ഒരു സൂചന നല്‍കിയത്. അവസാന ഓവറില്‍ ഹാരി ബ്രൂക്ക് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തില്‍ ഒരു പന്ത് ബാക്കി നിര്‍ത്തി ഇംഗ്ലണ്ട് അവിശ്വസനീയ ജയം സ്വന്തമാക്കുകയും ചെയ്തു

അവസാന ഓവറില്‍ 21 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ ഹാരി ബ്രൂക്ക് അടുത്ത രണ്ട് പന്തുകളും സിക്സിന് പറത്തി. നാലാം പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്തു. അഞ്ചാം പന്തില്‍ വീണ്ടും സിക്സ്. ഒരു പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം നേടി കൊടുക്കുകയും ചെയ്യും. 19ന് ഐപിഎല്‍ മിനി താര ലേലം നടക്കാൻ പോകവേ ഈ പ്രകടനം വലിയ ചര്‍ച്ചയായി കഴിഞ്ഞു.

ഇത്തവണ സൺറൈസേഴ്സ് ഹൈദരാബാദ് ഒഴിവാക്കിയ താരാണ് ഹാരി ബ്രൂക്ക്. 13.25 കോടി മുടക്കിയാണ് കഴിഞ്ഞ ലേലത്തില്‍ സൺറൈസേഴ്സ് ബ്രൂക്കിനെ ടീമില്‍ എത്തിച്ചത്. സീസണില്‍ ഒരു സെഞ്ചുറി നേടിയെങ്കിലും ബിഗ് ഹിറ്ററായി വന്ന ബ്രൂക്ക് ആകെ അടിച്ചത് 11 കളികളില്‍ 190 റണ്‍സാണ്. രാജസ്ഥാൻ റോയൽസും സൺറൈസേഴ്സും തമ്മിലാണ് ഹാരിക്കായി വാശിയേറിയ ലേലം വിളിയാണ് കഴിഞ്ഞ തവണ നടത്തിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാകിസ്ഥാൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്.

എന്നാല്‍, ഐപിഎല്ലില്‍ തിളങ്ങാനാവാതെ ഹാരി ബുദ്ധിമുട്ടി. ഇതോടെ ട്രോളുകള്‍ നിറഞ്ഞു. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 55 പന്തില്‍ സെഞ്ചുറി തികച്ച ബ്രൂക്ക്, വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് തന്‍റെ പ്രകടനമെന്ന് പറഞ്ഞിരുന്നു. പിന്നാലെ വീണ്ടും മോശം പ്രകടനമായതോടെ താരത്തിനെതിരെ വ്യാപക ട്രോളുകളും വന്നു. വീണ്ടും ഒരു ഐപിഎല്‍ ലേലം നടക്കാൻ പോകുമ്പോള്‍ ബ്രൂക്കിന്‍റെ പ്രകടനം ടീമുകളെ ആകര്‍ഷിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ലോകത്ത് ഏറ്റവും കൂടുതൽ പടരുന്ന കൊവിഡ് വകഭേദം കേരളത്തിലും; ജെഎൻ 1 അപകടകാരി, നിസാരമായി കാണരുത്; മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം