ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് പോറലിന്‍റെ വിക്കറ്റ് ആഘോഷിക്കാനായി ഫ്ലയിംഗ് കിസ് നല്‍കിയതിനായിരുന്നു ഹര്‍ഷിതിനെ ബിസിസിഐ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഫ്ലയിംഗ് കിസ് നല്‍കിയതിന് അച്ചടക്ക നടപടി നേരിടേണ്ടിവന്ന താരമാണ് കൊല്‍ക്കത്ത പേസറായ ഹര്‍ഷിത് റാണ. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് പോറലിന്‍റെ വിക്കറ്റ് ആഘോഷിക്കാനായി ഫ്ലയിംഗ് കിസ് നല്‍കിയതിനായിരുന്നു ഹര്‍ഷിതിനെ ബിസിസിഐ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്. നേരത്തെ ഹൈദരാബാദ് താരം മായങ്ക് അഗര്‍വാളിനെ പുറത്താക്കിയപ്പോള്‍ ഫ്ലയിംഗ് കിസ്സ് നല്‍കി യാത്രയയപ്പ് നല്‍കിയതിന് ഹര്‍ഷിതിന് മാച്ച് ഫീയുടെ 60 ശതമാനം പിഴ ചുമത്തിയിരുന്നു.

രണ്ടാംവട്ടവും തെറ്റ് ആവര്‍ത്തിച്ചതിനാലാണ് ബിസിസിഐ ഹര്‍ഷിതിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്. വിലക്ക് നേരിട്ടതിന് പിന്നാലെ വിഷമിച്ചിരുന്ന തനിക്കരികിലെത്തി ടീം ഉടമയായ ഷാരൂഖ് ഖാന്‍ ആശ്വസിപ്പിച്ചുവെന്നും കൊല്‍ക്കത്ത കിരീടം നേടിയാ‌ൽ എല്ലാവരും ഫ്ലയിംഗ് കിസ് നല്‍കി ആഘോഷിക്കുമെന്ന് വാക്കു നല്‍കിയെന്നും ഹര്‍ഷിത് റാണ പറഞ്ഞു.

11 പേരെ തികക്കാന്‍ ആളില്ല, ഒടുവില്‍ ചീഫ് സെലക്ടറെയും മുഖ്യ പരിശീലകനെയും ഗ്രൗണ്ടിലിറക്കി ഓസീസ്

വിലക്ക് നേരിട്ടത്തോടെ വിഷമിച്ചിരിക്കുകയായിരുന്ന എനിക്കരികിലെത്തി ഷാരൂഖ് പറഞ്ഞത്, നീ ടെന്‍ഷനടിക്കേണ്ട, ഐപിഎല്‍ കിരീടനേട്ടം നമ്മള്‍ ഫ്ലയിംഗ് കിസ് നല്‍കി ആഘോഷിക്കുമെന്ന്. ആ ഉറപ്പ് അദ്ദേഹം കിരീടനേട്ടത്തിനുശേഷം പാലിച്ചുവെന്നും ഹര്‍ഷിത് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Scroll to load tweet…

ഐപിഎല്ലില്‍ കൊല്‍ക്കത്തക്കായി മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ഷിത് റാണ ഫൈനലില്‍ നിതീഷ് റെഡ്ഡിയുടെയുടെയും ഹെന്‍റിച്ച് ക്ലാസന്‍റെയും രണ്ട് നിര്‍ണായക വിക്കറ്റുകള്‍ നേടിയതിനൊപ്പം ഒരു മെയ്ഡിന്‍ ഓവറും എറിഞ്ഞിരുന്നു. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഐപിഎല്‍ ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടോട്ടലിന്(113) പുറത്തായപ്പോള്‍ റാണയുടെ പ്രകടനവും അതില്‍ നിര്‍ണായകമായി. 114 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടാക്കി അടിച്ചെടുത്ത കൊല്‍ക്കത്ത മൂന്നാം കീരിടത്തില്‍ മുത്തമിടുകയും ചെയ്തു. സീസണില്‍ 12 മത്സരങ്ങളില്‍ 19 വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷിത് റാണ വിക്കറ്റ് വേട്ടയില്‍ അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക