അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ നിന്നും 2026 ഏഷ്യൻ ഗെയിംസിൽ നിന്നും പേസർ ഹര്‍ഷിത് റാണ പരിക്കുമൂലം പുറത്തായി. വിദർഭ പേസർ യാഷ് താക്കൂറിനെയാണ് ടീമിൽ പകരക്കാരനായി ഉൾപ്പെടുത്തിയിരിക്കുന്നത്.

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും 2026 ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ ഒഴിവാക്കി. ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ പരിചരണത്തിലായിരുന്ന താരം പുരോഗതി പ്രാപിച്ചുവരുന്നതിനിടെയാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം നടന്ന മാച്ച് സിമുലേഷനിടയില്‍ പന്തെറിയുന്നതിനിടെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്നത്. ഹര്‍ഷിതിന് പകരം യുവ പേസര്‍ യാഷ് താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിദര്‍ഭയില്‍ നിന്നുള്ള 27 കാരനായ ഫാസ്റ്റ് ബൗളര്‍ യാഷ് താക്കൂര്‍, കഴിഞ്ഞ ജൂലൈയില്‍ നടന്ന സിംബാബ്വെ പര്യടനത്തിലാണ് ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ചത്. കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്നായി അദ്ദേഹം നാല് വിക്കറ്റുകള്‍ വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 50 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 7.04 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 81 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഈ മാസം 19ന് ഐച്ചി-നഗോയയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുമുള്ള പൂര്‍ണ്ണ ആത്മവിശ്വാസത്തിലുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 28-നാണ് ഇന്ത്യയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടം നേടിയ ജസ്പ്രീത് ബുംറ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ പങ്കാളിത്തം ഫിറ്റ്നസിനെ ആശ്രയിച്ചായിരിക്കും.

അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്കുള്ള പുതുക്കിയ ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, യാഷ് താക്കൂര്‍.

2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂര്‍.

YouTube video player