എന്തുകൊണ്ടാണ് അയാള്‍ എപ്പോഴും ആഭ്യന്തര ടി20 ടൂര്‍ണമെന്‍റില്‍ മാത്രം കളിക്കുന്നത്. 70-80 ടെസ്റ്റ് കളിച്ചശേഷം ഇനി ടി20 ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാമെന്ന് കരുതിയാണോ.
മുംബൈ: ഐപിഎല്ലില്‍ കളിക്കാനായി പല യുവതാരങ്ങളും ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കുന്നതിനെതിരെ കഴിഞ്ഞ മാസമാണ് ബിസിസിഐ കര്‍ശന നലിപാടെടുത്തത്. രഞ്ജി ട്രോഫി കളിക്കാന്‍ തയാറാവാത്ത ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയാണ് ബിസിസിഐ നിലപാട് കടുപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലോ ടെസ്റ്റ് ക്രിക്കറ്റിലോ കളിക്കാന്‍ തയാറാകാതിരിക്കുകയും ഇന്ത്യക്കും ഐപിഎല്ലിലും മാത്രം കളിക്കുകയും ചെയ്യുന്ന ഹാര്‍ദ്ദിക് പാണ്ഡ്യക്കെതിരെ എന്തുകൊണ്ട് ബിസിസിഐ നടപടിയെടുക്കുന്നില്ലെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍.
ഹാര്‍ദ്ദിക് എന്താ ചന്ദ്രനില്‍ നിന്ന് നേരിട്ട് പൊട്ടിവീണതാണോ, ഇന്ത്യന്‍ ടീമില്‍ അവന് മാത്രം എന്താ പ്രത്യേക നിയമം വല്ലതുമുണ്ടോ. അവന്‍റെ ചെവിക്ക് പിടിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ബിസിസിഐ അവനോട് പറയണം എന്നായിരുന്നു പ്രവീണ്‍ കുമാര്‍ ശുഭാങ്കര്‍ മിശ്രയുടെ യുട്യൂബ് ചാനലില്‍ പറഞ്ഞത്.
മലയാളി താരത്തെ ടീമിലെടുക്കാനായി നിര്‍ബന്ധിച്ചത് അജിത് അഗാര്‍ക്കര്‍; തുറന്നു പറഞ്ഞ് ദ്രാവിഡ്
എന്തുകൊണ്ടാണ് അയാള്‍ എപ്പോഴും ആഭ്യന്തര ടി20 ടൂര്‍ണമെന്‍റില്‍ മാത്രം കളിക്കുന്നത്. 70-80 ടെസ്റ്റ് കളിച്ചശേഷം ഇനി ടി20 ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാമെന്ന് കരുതിയാണോ. അങ്ങനെയല്ല, അയാളെപ്പോലെയൊരു കളിക്കാരനെ രാജ്യത്തിന് വേണം. ഇനി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ തയാറല്ലെങ്കില്‍ അതയാള്‍ എഴുതി നല്‍കട്ടെ. ഒരുപക്ഷെ അയാള്‍ ടെസ്റ്റ് ടീമിലേക്ക് തന്നെ പരിഗണിക്കരുതെന്ന് സെലക്ടര്‍മാരെ അറിയിച്ചിട്ടുണ്ടാകും. എനിക്കതിനെക്കുറിച്ച് അറിയില്ല-പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഏകദിന ലോകകപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റ ഹാര്‍ദ്ദിക് പിന്നീട് ഇന്ത്യക്കായി കളിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദ്ദിക് ഇത്തവണ ഐപിഎല്ലിനായി നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. രോഹിത് ശര്‍മക്ക് പകരമാണ് ഹാര്‍ദ്ദിക്കിനെ മുംബൈ നായകനായി തെരഞ്ഞടുത്തത്.
