Asianet News MalayalamAsianet News Malayalam

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്; മൊഹാലിയില്‍ റണ്ണൊഴുകും, സാധ്യത ടീം ഇങ്ങനെ

ഇന്ന് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20ക്ക് ഒരുക്കുന്നത് റണ്ണൊഴുകുന്ന പിച്ച്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കും.

here is the probable of eleven of India for second T20 against India
Author
Mohali, First Published Sep 18, 2019, 12:42 PM IST

മൊഹാലി: ഇന്ന് നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20ക്ക് ഒരുക്കുന്നത് റണ്ണൊഴുകുന്ന പിച്ച്. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കും. മാര്‍ച്ചില്‍ ഇന്ത്യ- ഓസ്ട്രേലിയ ഏകദിനമാണ് മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ അവസാനം നടന്ന അന്താരാഷ്ട്ര മത്സരം. ധരംശാലയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. 

ഇന്നത്തെ മത്സരത്തിന് മഴയുണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പുനല്‍കുന്നുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. പിന്നാലെ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും നടക്കും. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ലക്ഷ്യം പുതിയ ടീമിനെ വാര്‍ത്തെടുക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ യുവതാരങ്ങള്‍ക്കാണ് പ്രാധാന്യം. എന്നാല്‍ ടോപ് ഓര്‍ഡറില്‍ മാറ്റം വരുത്താതെയാണ് ഇന്ത്യ കളിക്കുക. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവര്‍ തുടരും. 

മധ്യനിരയിലാണ് ഇന്ത്യ കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടുക. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ മധ്യനിര നിയന്ത്രിക്കുക. സ്ഥിരതയില്ലാതെ കളിക്കുന്ന പന്തിന് നിര്‍ണായകമാണ് ഈ പരമ്പര. മൂന്ന് ഓള്‍റൗണ്ടര്‍മാരെയാണ് ഇന്ത്യ കളിക്കിപ്പിക്കുക. പാണ്ഡ്യ സഹോദരന്മാര്‍ക്കൊപ്പം തകര്‍പ്പന്‍ ഫോമിലുള്ള രവീന്ദ്ര ജഡേജ ടീമിലെത്തും. 

ഏകദിന ലോകകപ്പിന് ശേഷം ആദ്യമായിട്ടാണ് പാണ്ഡ്യ ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ജഡേജയും ക്രുനാലും വിന്‍ഡീസില്‍ കളിച്ചിരുന്നു. വാംഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍ എന്നീ സപിന്നര്‍മാര്‍ ടീമിലുണ്ടെങ്കിലും ഫീല്‍ഡിങ്ങിലും ബൗളിങ്ങിലും ബാറ്റിങ്ങിലും പുറത്തെടുക്കുന്ന മികച്ച ഫോം ജഡേജയ്ക്ക് ഗുണം ചെയ്യും.

സീനിയര്‍ പേസര്‍മാര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ടി20യ്ക്ക് ഇറങ്ങുക. ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് ടീമിലെ പേസര്‍മാര്‍. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരുന്നു.

ഇന്ത്യയുടെ സാധ്യത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവ്ദീപ് സൈനി.

Follow Us:
Download App:
  • android
  • ios