എവേ മത്സരത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരങ്ങള്‍ ഏപ്രില്‍ രണ്ടിന് ആരംഭിക്കും. എവേ മത്സരത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ രാജസ്ഥാന്‍ നേരിടുക. മെയ് 19നാണ് രാജസ്ഥാന്‍ അവസാന ലീഗ് മത്സരം. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നീ ടീമുകള്‍ക്കൊപ്പമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്ഥാനം. 

എവേ മത്സരത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഏപ്രില്‍ രണ്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഏപ്രില്‍ 5ന് പഞ്ചാബ് കിംഗ്‌സിനെയും(ഹോം) 8ന് ഡല്‍ഹി ക്യാപിറ്റല്‍സിനെയും(ഹോം) 12ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും(എവേ) 16ന് ഗുജറാത്ത് ടൈറ്റന്‍സിനെയും(എവേ) 19ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെയും(ഹോം) 23ന് റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിനെയും(എവേ) 27ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയും(ഹോം), 30ന് മുംബൈ ഇന്ത്യന്‍സിനെയും(എവേ), മെയ് 5ന് ഗുജറാത്ത് ടൈറ്റന്‍സിനെയും(ഹോം), 7ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും(ഹോം), 11ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും(എവേ), 14ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും(ഹോം) 19ന് പഞ്ചാബ് കിംഗ്‌സിനേയും(എവേ) സഞ്ജു സാംസണും കൂട്ടരും ഗ്രൂപ്പ് ഘട്ടത്തില്‍ നേരിടും. 

രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), അബ്‌‌ദുല്‍ ബാസിത്, മുരുകന്‍ അശ്വിന്‍, രവിചന്ദ്ര അശ്വിന്‍, കെ എം ആസിഫ്, ട്രെന്‍ഡ് ബോള്‍ട്ട്, ജോസ് ബട്‌ലര്‍, കെ സി കാരിയപ്പ, യുസ്‌വേന്ദ്ര ചാഹല്‍, ഡൊണോവന്‍ ഫെരൈര, ഷിമ്രോന്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജൂരല്‍, ഒബെഡ് മക്കോയ്, ദേവ്‌ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, പ്രസിദ്ധ് കൃഷ്‌ണ, കുണാല്‍ സിംഗ് റാത്തോഡ്, ജോ റൂട്ട്, നവ്‌ദീപ് സെയ്‌നി, കുല്‍ദീപ് സെന്‍, ആകാശ് വസിഷ്‌ട്, കുല്‍ദീപ് യാദവ്, ആദം സാംപ. 

ഐപിഎല്ലിന് മുന്നേ സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി; പേസര്‍ പരിക്കേറ്റ് പുറത്ത്