Asianet News MalayalamAsianet News Malayalam

ലോകകപ്പ് നേടിയാല്‍ ഇന്ത്യക്ക് കിട്ടും കോടികള്‍, സെമിയിലെത്തിയവര്‍ക്കും കൈനിറയെ പണം; സമ്മാനത്തുക ഇങ്ങനെ

ഏകദിന ലോകകപ്പില്‍ കിരീടം നേടുന്ന ടീമിന് സമ്മാനത്തുകയായി എത്ര രൂപ കിട്ടുമെന്നത് ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള കാര്യമാണ്. ലോകകപ്പിന് മുമ്പെ സമ്മാനത്തുകയുടെ വിശദാംശങ്ങള്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.

How much prize money will get winners of ICC ODI Cricket World Cup 2023
Author
First Published Nov 14, 2023, 1:28 PM IST

അഹമ്മദാബാദ്: ലോകകപ്പില്‍ റൗണ്ട് റോബിന്‍ ലീഗ് പോരാട്ടങ്ങള്‍ അവസാനിച്ചു. ഇനി നോക്കൗട്ട് പോരാട്ടങ്ങളുടെ സമയമാണ്. തോറ്റാല്‍ തിരിച്ചുവരാന്‍ ഇനി അവസരമില്ല. ഇന്ത്യയും ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് സെമിയിലെത്തിയ നാലു ടീമുകള്‍. നാളെ നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ മറ്റന്നാള്‍ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഏറ്റുമുട്ടും.

ഏകദിന ലോകകപ്പില്‍ കിരീടം നേടുന്ന ടീമിന് സമ്മാനത്തുകയായി എത്ര രൂപ കിട്ടുമെന്നത് ആരാധകര്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള കാര്യമാണ്. ലോകകപ്പിന് മുമ്പെ സമ്മാനത്തുകയുടെ വിശദാംശങ്ങള്‍ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ആകെ 10 മില്യണ്‍ ഡോളര്‍(ഏകദേശം 84 കോടി രൂപ) ആണ് സമ്മാനത്തുകയായി ലോകകപ്പില്‍ വിതരണം ചെയ്യുക.

ഇന്ത്യക്ക് മുന്നിൽ അഫ്രീദിയെയും ബോള്‍ട്ടിനെയും സ്റ്റാര്‍ക്കിനെയുമെല്ലാം നന‌ഞ്ഞ പടക്കമാക്കിയത് ഈ ശ്രീലങ്കക്കാരൻ

ഇത് അനുസരിച്ച് കിരീടം നേടുന്ന ടീമിന്‍റെ കൈയിലെത്തുക നാല് മില്യണ്‍ ഡോളര്‍(ഏകദേശം 33.29 കോടി രൂപ) ആണ്. ലോകകപ്പിലെ റണ്ണറപ്പുകള്‍ക്ക് 16.64 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. സെമിയില്‍ പുറത്താവുന്ന ടീമുകള്‍ക്ക് ടീമുകള്‍ക്ക് 6.65 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിക്കും.

സെമിയിലെത്താതെ ഗ്രൂപ്പ് ഘടത്തില്‍ പുറത്തായ ടീമുകള്‍ക്കും സമ്മാനത്തുകയായി ലക്ഷങ്ങള്‍ ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് 83.23 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി നല്‍കുക. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകള്‍ക്ക് സമ്മാനത്തുകയായി ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് മൂന്ന് കോടി രൂപ ഈ ഇനത്തില്‍ സമ്മാനത്തുകയായി കിട്ടും.2025 മുതല്‍ പുരുഷ-വനിതാ ക്രിക്കറ്റില്‍ സമ്മാനത്തുക ഏകീകരിക്കാന്‍ ഐസിസി തീരുമാനിച്ചിട്ടുണ്ട്. ആകെ 10 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios