Asianet News MalayalamAsianet News Malayalam

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം! എന്നിട്ടും സമിത് ദ്രാവിഡ് എങ്ങനെ ഇന്ത്യന്‍ ടീമിലെത്തി

മഹാരാജ ട്രോഫിയില്‍ സമിത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ഏഴ് ഇന്നിംഗ്‌സുകള്‍ കളിച്ചപ്പോള്‍ 82 റണ്‍സ് മാത്രമാണ് സമ്പാദ്യം.

how samit dravid included in india u19 squad
Author
First Published Aug 31, 2024, 4:04 PM IST | Last Updated Aug 31, 2024, 4:04 PM IST

ബെംഗളൂരു: ഓസ്‌ട്രേലിയയുടെ അണ്ടര്‍ 19 ടീമിനെതിരെ നടക്കുന്ന ഏകദിന - ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിനേയും ഉള്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി പുതുച്ചേരിയിലാണ് മത്സരം. പേസ് ഓള്‍ റൗണ്ടറായ സമിത് നിലവില്‍ കര്‍ണാടക ക്രിക്കറ്റ് അസോസേയിഷന്റെ മഹാരാജ ട്രോഫിയില്‍ മൈസൂരു വാരിയേഴ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. എന്നാല്‍ മഹാരാജ ട്രോഫിയില്‍ മോശം പ്രകടനമായിരുന്നു സമിത്തിന്റേത്. എന്നിട്ടും എങ്ങനെ താരം അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തിയെന്നുള്ളതാണ് പ്രധാന ചോദ്യം.

മഹാരാജ ട്രോഫിയില്‍ സമിത്തിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു. ഏഴ് ഇന്നിംഗ്‌സുകള്‍ കളിച്ചപ്പോള്‍ 82 റണ്‍സ് മാത്രമാണ് സമ്പാദ്യം. 114 സ്‌ട്രൈക്ക് റേറ്റിലാണ് ഇന്ത്രയും റണ്‍സ്. 40നപ്പുറമുള്ള ഒരു സ്‌കോറ് പോലും നേടാന്‍ സമിത്തിന് സാധിച്ചിരുന്നില്ല. 24 പന്തില്‍ നേടിയ 33 റണ്‍സാണ് സമിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 7(9), 7(7), 16(12), 2(5), 12(9), 5(6) എന്നിങ്ങനെയാണ് സമിത്തിന്റെ സ്‌കോറുകള്‍. എന്നിട്ടും എങ്ങനെയാണ് സമിത് ഇന്ത്യന്‍ ടീമിലെത്തിയെന്നാണ് പ്രധാന ചോദ്യം. ദ്രാവിഡിന്റെ മകനായതുകൊണ്ട് സ്ഥാനം നല്‍കിയതാണോ എന്നും ക്രിക്കറ്റ് ലോകം ചോദിക്കുന്നു.

കോലിയേക്കാള്‍ കേമന്‍ ജോ റൂട്ടെന്ന് വാദിച്ച് മുന്‍ ഇംഗ്ലണ്ട് താരം! മറുപടിയുമായി ക്രിക്കറ്റ് ആരാധകര്‍

എന്നാല്‍ വ്യക്തമായ കാരണങ്ങള്‍കൊണ്ട് തന്നെയാണ് സമിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ വര്‍ഷമാദ്യം കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടക ചാമ്പ്യന്‍മാരായപ്പോള്‍ സമിതിന്റെ ഓള്‍റൗണ്ട് പ്രകടനം നിര്‍ണായകമായിരുന്നു. 10 ഇന്നിംഗ്‌സില്‍ നിന്ന് 362 റണ്‍സാണ് സമിത്തിന്റെ സമ്പാദ്യം. 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്ന് അര്‍ധ സെഞ്ചുറികള്‍ താരം സ്വന്തമാക്കി. 36.20 ശരാശരിയില്‍ സ്‌കോര്‍ ചെയ്യാന്‍ സമിത്തിന് സാധിച്ചിരുന്നു. 16 വിക്കറ്റുമായി ബൗളിംഗിലും തിളങ്ങി സമിത്. 

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം

മുഹമ്മദ് അമന്‍ (ക്യാപ്റ്റന്‍), രുദ്ര പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), സാഹില്‍ പരാഖ്, കാര്‍ത്തികേയ കെ പി, കിരണ്‍ ചോര്‍മലെ, അഭിഗ്യാന്‍ കുണ്ടു, ഹര്‍വന്‍ഷ് സിംഗ് പംഗലിയ, സമിത് ദ്രാവിഡ്, യുധാജിത് ഗുഹ, സമര്‍ത് എന്‍, നിഖില്‍ കുമാര്‍, ചേതന്‍ ശര്‍മ്മ , ഹാര്‍ദിക് രാജ്, രോഹിത് രജാവത്ത്, മുഹമ്മദ് ഇനാന്‍.

ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം

സോഹം പട്വര്‍ധന്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, നിത്യ പാണ്ഡ്യ, വിഹാന്‍ മല്‍ഹോത്ര (വൈസ് ക്യാപ്റ്റന്‍), കാര്‍ത്തികേയ കെ പി, സമിത് ദ്രാവിഡ്, അഭിഗ്യാന്‍ കുണ്ടു, ഹര്‍വന്‍ഷ് സിംഗ് പംഗലിയ, ചേതന്‍ ശര്‍മ, സമര്‍ത് എന്‍, ആദിത്യ റാവത്ത്, നിഖില്‍ കുമാര്‍, അന്‍മോല്‍ജീത് സിംഗ്, ആദിത്യ സിംഗ്, മൊഹമ്മദ് ഇനാന്‍.

Latest Videos
Follow Us:
Download App:
  • android
  • ios