നേരത്തെ വെങ്കടേഷ് അയ്യര്‍ (80), രജത്  പടിധാര്‍ (92), ശുഭം ശര്‍മ (54) എന്നിവരുടെ എന്നിവരുടെ ബാറ്റിംഗാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് 363 റണ്‍സ് വിജയലക്ഷ്യം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മധ്യപ്രദേശ് രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 369 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ്. അക്ഷയ് ചന്ദ്രന്റെ (24) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ കുന്നുമ്മല്‍ (4) ക്രീസിലുണ്ട്. കുമാര്‍ കാര്‍ത്തികേയക്കാണ് വിക്കറ്റ്. 

നേരത്തെ വെങ്കടേഷ് അയ്യര്‍ (80), രജത് പടിധാര്‍ (92), ശുഭം ശര്‍മ (54) എന്നിവരുടെ എന്നിവരുടെ ബാറ്റിംഗാണ് മധ്യപ്രദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്‍ പി ബേസില്‍ കേരളത്തിന് വേണ്ടി നാല് വിക്കറ്റ് നേടി. ജലജ് സക്‌സേനയ്ക്ക് രണ്ട് വിക്കറ്റുണ്ട്. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് മധ്യപ്രദേശ് മൂന്നാം ദിനം ഗ്രൗണ്ടിലിറങ്ങിയത്. അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ശുഭം ശര്‍മയുടെ (54) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബേസിലാണ് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഹര്‍പ്രീത് സിംഗ് ഭാട്ടിയ (36) - രജത് സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സെഞ്ചുറിക്കരികെ രജത് വീണു. 11 ബൗണ്ടറികള്‍ നേടിയ താരം ബേസിലിന് വിക്കറ്റ് നല്‍കുകയായിരുന്നു. 

ഇന്ത്യക്ക് ഇരട്ട പ്രഹരം! നിതീഷിന് പിന്നാലെ റിങ്കു സിംഗും പുറത്ത്; ഇരുവര്‍ക്കും പകരക്കാരനായി

പിന്നീട് പൊടുന്നനെ നാല് വിക്കറ്റുകള്‍ മധ്യപ്രദേശിന് നഷ്ടമായി. ഭാട്ടിയ (36), സരന്‍ഷ് ജെയ്ന്‍ (16), ആര്യന്‍ പാണ്ഡെ (17), കുമാര്‍ കാത്തികേയ സിംഗ് (6) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. എങ്കിലും വെങ്കടേഷ് ഒരറ്റത്ത് പിടിച്ചുനിന്നതോടെ മധ്യപ്രദേശിന്റെ ലീഡുയര്‍ന്നു. 70 പന്തുകള്‍ നേരിട്ട താരം ആറ് സിക്‌സും രണ്ട് ഫോറും നേടി. ആവേഷ് ഖാന്‍ (21) വെങ്കടേഷിനൊപ്പം പുറത്താവാതെ നിന്നു. 

ഇന്നലെ, മധ്യപ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 160നെതിരെ കേരളം 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തിരുന്നു. ബാറ്റിംഗിനിടെ പരിക്കേറ്റ് പിന്‍വാങ്ങിയ ബാബ അപരാജിത് കേരളത്തിനായി ബാറ്റിംഗിനിറങ്ങിയില്ല. മധ്യപ്രദേശിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആര്യന്‍ പാണ്ഡെയും ആവേശ് ഖാനും ചേര്‍ന്നാണ് കേരളത്തെ തകര്‍ത്തത്. 36 റണ്‍സെടുത്ത സല്‍മാന്‍ നിസാറായിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറര്‍.