Asianet News MalayalamAsianet News Malayalam

കോലിയുടെ തീരുമാനവും ഫീല്‍ഡിങ്ങും പിഴച്ചു; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനി ഇറങ്ങിയ സന്ദര്‍ശര്‍ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 207 റണ്‍സ് നേടി. ഷിംറോണ്‍ ഹെറ്റ്മയേറിന്റെ (41 പന്തില്‍ 56) ഇന്നിങ്‌സാണ് വിന്‍ഡീസ് വലിയ സ്‌കോര്‍ സമ്മാനിച്ചത്.
 

huge total for west indies in hyderabad t20
Author
Hyderabad, First Published Dec 6, 2019, 8:38 PM IST

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനി ഇറങ്ങിയ സന്ദര്‍ശര്‍ക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 207 റണ്‍സ് നേടി. ഷിംറോണ്‍ ഹെറ്റ്മയേറിന്റെ (41 പന്തില്‍ 56) ഇന്നിങ്‌സാണ് വിന്‍ഡീസ് വലിയ സ്‌കോര്‍ സമ്മാനിച്ചത്. രണ്ട് വിക്കറ്റ് നേടിയ യൂസ്‌വേന്ദ്ര ചാഹലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. 

ടോസ് നേടിയിട്ടും ഫീല്‍ഡ് ചെയ്യാനുള്ള കോലിയുടെ തീരുമാനം ന്യായീകരിക്കുന്ന രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം. രണ്ടാം ഓവറില്‍ തന്നെ ലെന്‍ഡല്‍ സിമണ്‍ (2)സിനെ ദീപ്ക ചാഹര്‍ മടക്കിയയച്ചു.  എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന ലൂയിസ്- ബ്രന്‍ഡണ്‍ കിംഗ് (23 പന്തില്‍ 31) ഇന്ത്യന്‍ ബൗളര്‍മാരെ പൊതിരെ തല്ലി. 51 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ബോര്‍ഡില്‍ 64 റണ്‍സിരിക്കെ ലൂയിസ് മടങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.

ഹെറ്റ്മയേര്‍ ക്രീസിലേക്ക്. കിംഗിനൊപ്പം 37 റണ്‍സാാണ് ഹെറ്റ്മയേര്‍ ചേര്‍ത്തത്. എന്നാല്‍ ജഡേജയുടെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത സ്റ്റംപ് ചെയ്യുകയായിരുന്നു. പിന്നീടാണ് വിന്‍ഡീസ് ഇന്നിങ്‌സിലെ ഏറ്റവും വലിയ കൂട്ടുകെട്ട് പിറന്നത്. ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിനൊപ്പം 71 റണ്‍സാണ് ഹെറ്റ്മയേര്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ യൂസ്‌വേന്ദ്ര ചാഹലിനെ പൊക്കിയടിക്കാനുള്ള ശ്രമത്തില്‍ ഹെറ്റ്മയേര്‍ പുറത്തായി. രോഹിത് ശര്‍മയ്ക്കായിരുന്നു ക്യാച്ച്. അധികം വൈകാതെ പൊള്ളാര്‍ഡ് (19 പന്തില്‍ 37) മടങ്ങി. അതേ ഓവറില്‍ പൊള്ളാര്‍ഡിന്റെ വിക്കറ്റ് തെറിച്ചു. ജേസണ്‍ ഹോള്‍ഡര്‍ (9 പന്തില്‍ 24), ദിനേഷ് രാംദിന്‍ (ഏഴ് പന്തില്‍ 11) പുറത്താവാതെ നിന്നു. 

ചാഹറിന് പുറമെ വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

Follow Us:
Download App:
  • android
  • ios