ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം എന്നാണ് കോലിയെ കുറിച്ച് മത്സരംകണ്ട ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിജയം ക്രിക്കറ്റ് ലോകത്തെയൊന്നാകെ പുളകംകൊള്ളിച്ചു. 

ഹൈദരാബാദ്: ആവേശവും ബാറ്റിംഗും കൊണ്ട് വിരാട് കോലി മുന്നില്‍ നിന്ന് നയിച്ചപ്പോഴാണ് ഹൈദരാബാദ് ടി20യില്‍ ഇന്ത്യ ഗംഭീര ജയം സ്വന്തമാക്കിയത്. തുടക്കത്തിലെ രോഹിത് ശര്‍മ്മയെ നഷ്ടമായിട്ടും മത്സരം മാറ്റിമറിച്ച ഇന്നിംഗ്‌സ് കാഴ്‌ചവെച്ച കെ എല്‍ രാഹുലിന്‍റെ തകര്‍പ്പന്‍ ഫിഫ്‌റ്റിയുടെ സൗന്ദര്യം പോലും കോലിസ്‌ഫോടനത്തില്‍ അപ്രത്യക്ഷമായി. ക്യാപ്റ്റനായാല്‍ ഇങ്ങനെ വേണം എന്നാണ് കോലിയെ കുറിച്ച് മത്സരംകണ്ട ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിജയം ക്രിക്കറ്റ് ലോകത്തെയൊന്നാകെ പുളകംകൊള്ളിച്ചു. 

ഹൈദരാബാദ് ടി20യില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. വിന്‍ഡീസ് മുന്നോട്ടുവെച്ച 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഇന്ത്യ 18.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജയത്തിലെത്തി. വിരാട് കോലിയുടെയും(50 പന്തില്‍ 94*), കെ എല്‍ രാഹുലിന്‍റെയും(40 പന്തില്‍ 62) വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദില്‍ ഇന്ത്യക്ക് വിജയത്തുടക്കം നല്‍കിയത്. രോഹിത് ശര്‍മ്മ(8), ഋഷഭ് പന്ത്(18), ശ്രേയസ് അയ്യര്‍(4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സ്‌കോര്‍: വിന്‍ഡീസ്-207-5 (20), ഇന്ത്യ-209-4 (18.4). 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ചൊടിപ്പിച്ച ബൗളര്‍മാര്‍ക്കെല്ലാം കണക്കിന് കൊടുത്താണ് കോലി മത്സരം ഇന്ത്യയുടേതാക്കി മാറ്റിയത്. പൊള്ളാര്‍ഡ്, വില്യംസ് തുടങ്ങിയവരെല്ലാം കോലിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ആറ് വീതം സിക്‌സും ബൗണ്ടറിയും കോലിയുടെ ബാറ്റില്‍ നിന്ന് മിന്നല്‍ പോലെ പറന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് ഷിമ്രോന്‍ ഹെറ്റ്‌മേയര്‍(41 പന്തില്‍ 56), എവിന്‍ ലൂയിസ്(17 പന്തില്‍ 40), കീറോണ്‍ പൊള്ളാര്‍ഡ്(19 പന്തില്‍ 37), , ജാസന്‍ ഹോള്‍ഡര്‍(9 പന്തില്‍ 24) എന്നിവരുടെ ബാറ്റിംഗിലാണ് 207 റണ്‍സെടുത്തത്.