തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ രംഗത്തെത്തി. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയായിരുന്നു ഇര്‍ഫാന്‍റെ മറുപടി. താന്‍ ഭാര്യയുടെ ഉടമയല്ലെന്നും പങ്കാളി മാത്രമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ബറോഡ: മുഖം മറച്ച രീതിയില്‍ ഭാര്യ സഫയുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരായ വിദ്വേഷ പ്രചാരണത്തില്‍ മറുപടിയുമായി ഇര്‍ഫാന്‍ പത്താന്‍. കുടുംബ ചിത്രത്തിലാണ് സഫ തന്റെ മുഖം ബ്ലര്‍ ആക്കിയിരിക്കുന്നത്. ഇര്‍ഫാന്റെ മകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് സഫയുടെ മുഖം ബ്ലര്‍ ആക്കിയിരിക്കുന്നത്. ഭാര്യയുടെ മുഖം പുറത്തുകാണിക്കാന്‍ ഇര്‍ഫാന്‍ പത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. 

Scroll to load tweet…

തനിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇര്‍ഫാന്‍ രംഗത്തെത്തി. തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയായിരുന്നു ഇര്‍ഫാന്‍റെ മറുപടി. താന്‍ ഭാര്യയുടെ ഉടമയല്ലെന്നും പങ്കാളി മാത്രമാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. വിവാദത്തിനു കാരണമായ കുടുംബചിത്രം ഇര്‍ഫാന്‍ വീണ്ടും ട്വീറ്റ് ചെയ്തു. മകന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഭാര്യ തന്നെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നും ഇര്‍ഫാന്‍ പറയുന്നു. അവരുടെ ജീവിതം അവരുടെ ചോയിസ് ആണെന്ന ഹാഷ്ടാഗും ഇര്‍ഫാന്‍‍ നല്‍കിയിട്ടുണ്ട്. ചിത്രത്തിന് പിന്തുണയുമായി നിരവധിപ്പേരാണ് രംഗത്ത് എത്തുന്നത്. ചിത്രത്തില്‍ ഭാര്യ സഫയും ഇര്‍ഫാന്‍റെ മകനുമാണ് ഉള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona