MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • ടി20 ലോകകപ്പ് സെമിയിലോ ഫൈനലിലോ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം വന്നാൽ എന്ത് സംഭവിക്കും?, അറിയേണ്ടതെല്ലാം

ടി20 ലോകകപ്പ് സെമിയിലോ ഫൈനലിലോ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം വന്നാൽ എന്ത് സംഭവിക്കും?, അറിയേണ്ടതെല്ലാം

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചു. ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യമാണ് ഇതിന് കാരണം. എന്നാല്‍ സെമിയിലോ ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നാല്‍ പാകിസ്ഥാന്‍ എന്തുചെയ്യുമെന്ന് നോക്കം.

2 Min read
Author : Gopalakrishnan C
| Updated : Feb 01 2026, 09:57 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തീരുമാനവുമായി പാകിസ്ഥാൻ
Image Credit : Getty

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തീരുമാനവുമായി പാകിസ്ഥാൻ

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍റെ തീരുമാനം ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറുമെന്ന് പാക് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ആരാധകർ ഉറ്റുനോക്കുന്നത് ഒരേയൊരു കാര്യമാണ്. ഇന്ത്യയും പാകിസ്ഥാനും ഫൈനലിലോ സെമിയിലോ നേര്‍ക്കുനേര്‍ വന്നാല്‍ എന്തു സംഭവിക്കുമെന്ന്.

28
ബഹിഷ്‌കരണം എന്തിന്
Image Credit : Getty

ബഹിഷ്‌കരണം എന്തിന്

ബംഗ്ലാദേശ് താരങ്ങൾക്കെതിരെ ഇന്ത്യയിൽ നടന്ന പ്രതിഷേധങ്ങളും സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശ് ടൂർണമെന്‍റിൽ നിന്ന് പിന്മാറിയതുമാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിന് പകരക്കാരമായി സ്കോട്ട്‌ലൻഡിനെ ഐസിസി ഉൾപ്പെടുത്തിയതോടെ, ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പാകിസ്ഥാൻ ഇന്ത്യയുമായുള്ള മത്സരം മാത്രം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

Related Articles

Related image1
കണക്ക് തീർത്ത് കൗമാരപ്പട, പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ, ജയം 58 റണ്‍സിന്
Related image2
ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമില്ല, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ; ടൂർണമെന്‍റില്‍ പങ്കെടുക്കും
38
മുഖം രക്ഷിക്കാന്‍ ബഹിഷ്കരണം
Image Credit : Getty

മുഖം രക്ഷിക്കാന്‍ ബഹിഷ്കരണം

ബംഗ്ലാദേശിനെ പുറത്താക്കിയ ഐസിസി നടപടിയോടുള്ള എതിര്‍പ്പറിയിക്കാനും ബംഗ്ലാദേശിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും ലോകകപ്പ് തന്നെ ബഹിഷ്കരിക്കാനായിരുന്നു ആദ്യം പാകിസ്ഥാന്‍ പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് ഐസിസിയില്‍ നിന്ന് കടുത്ത നടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും ലോക ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടുമെന്നും കണ്ടാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ബഹിഷ്കരിച്ച് മുഖം രക്ഷിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മാത്രമല്ല പാകിസ്ഥാന്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പിന്‍മാറിയാല്‍ പകരം ബംഗ്ലാദേശിനെ ഉള്‍പ്പെടുത്താന്‍ ഐസിസി ആലോചിച്ചതും പാകിസ്ഥാൻ കണക്കിലെടുത്തു.

48
ടൂര്‍ണമെന്‍റിനിറങ്ങും മുമ്പെ ഇന്ത്യക്ക് 2 പോയിന്‍റ്
Image Credit : X/BCCI

ടൂര്‍ണമെന്‍റിനിറങ്ങും മുമ്പെ ഇന്ത്യക്ക് 2 പോയിന്‍റ്

ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാന്‍ പ്രഖ്യാപിച്ചതോടെ ലോകകപ്പിന് ഇറങ്ങും മുമ്പെ ഇന്ത്യയുടെ അക്കൗണ്ടില്‍ 2 പോയന്‍റ് ഉറപ്പായി. പാകിസ്ഥാന് പുറമെ ദുര്‍ബലരായ നമീബിയ, നെതർലൻഡ്‌സ്, യുഎസ്എ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിച്ചാലും മറ്റ് ടീമുകളെ തോല്‍പിച്ച് സൂപ്പര്‍ 8ലേക്ക് മുന്നേറാനാവുമെന്നാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ.

58
ഐസിസിക്കും തിരിച്ചടി
Image Credit : X

ഐസിസിക്കും തിരിച്ചടി

ലോകകപ്പ് വരുമാനത്തിന്‍റെ വലിയൊരു ഭാഗം ഐസിസിക്ക് ലഭിക്കുന്നത് ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളിൽ നിന്നാണ്. പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതോടെ ഐസിസിക്കും ലോകകപ്പിന്‍റെ സംപ്രക്ഷേണ കരാറുള്ള സ്റ്റാര്‍ സ്പോര്‍ട്സിനും കനത്ത ആഘാതമാകും ഇത്.

68
 സൂപ്പര്‍-8 ലേക്കുള്ള വഴി കഠിനമാകും
Image Credit : Getty

സൂപ്പര്‍-8 ലേക്കുള്ള വഴി കഠിനമാകും

ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പാകിസ്ഥാന്‍ പിന്മാറുന്നതോടെ ഇന്ത്യക്ക് രണ്ട് പോയന്‍റുകൾ ലഭിക്കും. ഇത് പാകിസ്ഥാന്‍റെ സെമി സാധ്യതകളെ ബാധിക്കും. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളിൽ യുഎസ്എ, നെതർലൻഡ്‌സ്, നമീബിയ എന്നിവര്‍ക്കെതിരെ പാകിസ്ഥാന് ജയം അനിവാര്യമാകും. ഇതില്‍ അമേരിക്ക കഴിഞ്ഞ ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച ടീമാണ്

78
ഫൈനലിലോ സെമിയിലോ ഏറ്റുമുട്ടിയാൽ എന്ത് സംഭവിക്കും
Image Credit : Getty

ഫൈനലിലോ സെമിയിലോ ഏറ്റുമുട്ടിയാൽ എന്ത് സംഭവിക്കും

നിലവിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ നിന്ന് മാത്രമാണ് പാകിസ്ഥാൻ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സെമി ഫൈനലിലോ ഫൈനലിലോ ഇരു ടീമുകളും വീണ്ടും നേർക്കുനേർ വന്നാൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് പിസിബി വ്യക്തമാക്കിയിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലെന്ന പോലെ ഫൈനലിലോ സെമിയിലോ പാകിസ്ഥാൻ വിട്ടുനിന്നാൽ ഇന്ത്യക്ക് 'വാക്ക് ഓവർ' ലഭിക്കും. ഫൈനലിലാണെങ്കില്‍ ഇന്ത്യയെ ജേതാക്കളായി പ്രഖ്യാപിക്കും. സെമിയിലാണെങ്കില്‍ ഇന്ത്യ ഫൈനലിലെത്തും.

88
ബഹിഷ്കരണം ഇതാദ്യമല്ല
Image Credit : Getty

ബഹിഷ്കരണം ഇതാദ്യമല്ല

പല ലോകകപ്പിലും ഇത്തരം ബോയ്കോട്ടുകള്‍ സംഭവിച്ച ചരിത്രമുണ്ട്. 1996 ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയുമായിരുന്നു. ശ്രീലങ്കയില്‍ ആഭ്യന്തരസംഘര്‍ഷം രൂക്ഷമായിരുന്ന കാലഘട്ടമായിരുന്നു അത്. അന്ന്, ഓസ്ട്രേലിയയും വെസ്റ്റ് ഇൻഡീസും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങള്‍ക്കായി ശ്രീലങ്കയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചു. ഇരുടീമുകള്‍ക്കും പോയിന്റ് നഷ്ടമാകുകയും ചെയ്തു.

2003 ലോകകപ്പില്‍ സിംബാബ്‌വെക്കിതിരായ മത്സരം ഇംഗ്ലണ്ട് ബഹിഷ്കരിച്ചിരുന്നു. ഇരുസര്‍ക്കാരുകളും തമ്മിലുള്ള ഭിന്നതകളായിരുന്നു കാരണം. ഈ ലോകകപ്പില്‍ തന്നെ സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി കെനിയക്കെതിരായ മത്സരത്തില്‍ നിന്ന് ന്യൂസിലൻഡും പിൻമാറി. ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച 2009 ട്വന്റി 20 ലോകകപ്പില്‍ നിന്ന് സിംബാബ്‌വെ ഭാഗമായില്ല.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ടി20 ലോകകപ്പ് 2026
ക്രിക്കറ്റ്
ക്രിക്കറ്റ് വാർത്തകൾ

Latest Videos
Budget 2026 : SIP Calculator
Monthly Investment
₹
Expected Annual Return
%
Investment Duration
Yr
Recommended Stories
Recommended image1
കണക്ക് തീർത്ത് കൗമാരപ്പട, പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ, ജയം 58 റണ്‍സിന്
Recommended image2
ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമില്ല, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ; ടൂർണമെന്‍റില്‍ പങ്കെടുക്കും
Recommended image3
റണ്‍റേറ്റില്‍ ഇനി ഇന്ത്യയെ മറികടക്കാനാവില്ല, പാകിസ്ഥാൻ പുറത്താകുമെന്ന് ഉറപ്പാക്കി അണ്ടര്‍ 19 ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ
Related Stories
Recommended image1
കണക്ക് തീർത്ത് കൗമാരപ്പട, പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് സെമിയിൽ, ജയം 58 റണ്‍സിന്
Recommended image2
ടി20 ലോകകപ്പിൽ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടമില്ല, ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച് പാകിസ്ഥാൻ; ടൂർണമെന്‍റില്‍ പങ്കെടുക്കും
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved