ഇത്തവണ ചെന്നൈ ജേഴ്സിയില്‍ പരമാവധി സിക്സറുകള്‍ നേടുക എന്നതായിരിക്കും ധോണിയുടെ ഉത്തരവാദിത്തമെന്ന് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്.
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യൻസിനെ നേരിടാനിരിക്കെ ഭാവി സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനവുമായി മുന്‍ നായകന്‍ എം എസ് ധോണി. പരിക്കേറ്റ് വീല്‍ചെയറിലായാല്‍ പോലും തന്നെ കളിപ്പിക്കാന്‍ ചെന്നൈ ടീം തയാറാണെന്ന് ധോണി ജിയോ ഹോട്സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചെന്നൈക്കായി എത്രകാലം വേണമെങ്കിലും എനിക്ക് കളിക്കാനാവും. അതാണെന്‍റെ ടീം, ഇനി പരിക്കേറ്റ് വീല്‍ചെയറിലായാല്‍ പോലും അവർ എന്നെ കളിപ്പിക്കാന്‍ തയാറാണ്-ധോണി പറഞ്ഞു. ഈ സീസണോടെ ധോണി ഏപിഎല്ലിനോട് വിടപറയുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കി ചെന്നൈയുടെ 'തല' തന്നെ രംഗത്തുവന്നത്.
ഇത്തവണ ചെന്നൈ ജേഴ്സിയില്‍ പരമാവധി സിക്സറുകള്‍ നേടുക എന്നതായിരിക്കും ധോണിയുടെ ഉത്തരവാദിത്തമെന്ന് ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദും വ്യക്തമാക്കിയി. ചെന്നൈ ടീമില്‍ ഈ നിരവധി പുതുമുഖങ്ങളുണ്ട്. എന്നാല്‍ അവരില്‍ പലരെക്കാളും മികച്ച രീതിയില്‍ പന്ത് സ്ട്രൈക്ക് ചെയ്യാന്‍ ഈ പ്രായത്തിലും ധോണിക്കാവും. എന്നെപ്പോലെ നിരവധി താരങ്ങള്‍ക്ക് പ്രചോദനമാണ് ധോണി. ടീമിലെ തന്‍റെ റോള്‍ എന്താണെന്നതിന് അനുസരിച്ചാണ് ധോണി ഇപ്പോള്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നത്.
ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴാമതോ എട്ടാമതോ ഇറങ്ങി പരമാവധി സിക്സുകള്‍ നേടുക എന്നതിനാണ് അദ്ദേഹം ഇപ്പോൾ പ്രാധാന്യം നല്‍കുന്നത്. അമ്പതാം വയസില്‍ സച്ചിന്‍ ബാറ്റ് ചെയ്യുന്നത് നമ്മള്‍ അടുത്തിടെ കണ്ടു. അതുകൊണ്ട് തന്നെ ധോണിക്ക് മുന്നിലും ഇനിയും ഒരുപാട് വര്‍ഷങ്ങളുണ്ടെന്നും റുതുരാജ് പറഞ്ഞു.
ഇന്ത്യൻ താരങ്ങള്‍ക്കെതിരായ വിമര്‍ശനം, ഐപിഎല്‍ കമന്‍ററി പാനലില്‍ നിന്ന് ഇര്‍ഫാൻ പത്താൻ പുറത്ത്
ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് മുംബൈ ഇന്ത്യൻസിനെ നേരിടാനിറങ്ങുകയാണ്. വൈകിട്ട് 7.30ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
