ചെന്നൈക്കെതിരായി വിജയത്തിന്‍റെ ഫുള്‍ ക്രെഡിറ്റും സെഞ്ചുറി നേടിയ സ്റ്റോയ്നിസിനുള്ളതാണെന്ന് പറഞ്ഞ രാഹുല്‍ അത് വെറും പവര്‍ ഹിറ്റിംഗ് മാത്രമായിരുന്നില്ലെന്നും ബുദ്ധിപൂര്‍വമുള്ള ബാറ്റിംഗായിരുന്നുവെന്നും രാഹുല്‍.

ചെന്നൈ: ബാറ്റിംഗില്‍ സമീപകാലത്ത് ആക്രമണോത്സുക സമീപനം സ്വീകരിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകനായ കെ എല്‍ രാഹുല്‍. ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ 14 പന്തില്‍ 16 റണ്‍സെടുത്ത രാഹുലിന് തിളങ്ങാനായിരുന്നില്ലെങ്കിലും മുന്‍ മത്സരങ്ങളില്‍ തുടക്കത്തിലെ തകര്‍ത്തടിക്കുന്ന രാഹുലിനെ കണ്ടതിനെക്കുറിച്ച് മത്സരശേഷം ഹര്‍ഷ ഭോഗ്‌ലെ ചോദിച്ചപ്പോഴായിരുന്നു സമീപനം മാറ്റിയ കാര്യം രാഹുല്‍ പറഞ്ഞത്.

ചെന്നൈക്കെതിരായി വിജയത്തിന്‍റെ ഫുള്‍ ക്രെഡിറ്റും സെഞ്ചുറി നേടിയ സ്റ്റോയ്നിസിനുള്ളതാണെന്ന് പറഞ്ഞ രാഹുല്‍ അത് വെറും പവര്‍ ഹിറ്റിംഗ് മാത്രമായിരുന്നില്ലെന്നും ബുദ്ധിപൂര്‍വമുള്ള ബാറ്റിംഗായിരുന്നുവെന്നും വിശദീകരിച്ചു. തുടക്കത്തില്‍ തകര്‍ത്തടിക്കാന്‍ ടോപ് 3യില്‍ ആരങ്കിലും ഉണ്ടാവണമെന്നതായിരുന്നു ഞങ്ങളുടെ പ്ലാന്‍. അതാണ് സ്റ്റോയ്നിസ് നടപ്പാക്കിയത്. പിന്നെ എന്‍റെ എന്‍റെ ബാറ്റിംഗ് സമീപനത്തില്‍ മാറ്റം വന്നതിനെക്കുറിച്ചാണെങ്കില്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ടി20 ക്രിക്കറ്റ് ഒരുപാട് മാറിയെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. 170-180 റണ്‍സൊന്നും ഇപ്പോള്‍ വിജയിക്കാവുന്ന സ്കോര്‍ അല്ല.

അവന്‍ ഈഗോ ഇല്ലാത്ത കളിക്കാരൻ; സഞ്ജുവിനെ വാഴ്ത്തി ഓസീസ് മുന്‍ നായകന്‍

അതുകൊണ്ടുതന്നെ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചാലെ വലിയ സ്കോര്‍ എത്തിപ്പിടിക്കാനാവു. അത് മാത്രമല്ല, പുതുതായി കൊണ്ടുവന്ന ഇംപാക്ട് പ്ലേയര്‍ നിയമം ടീമിന്‍റെ ബാറ്റിംഗിന് കൂടുതല്‍ ആഴം നല്‍കുന്നുണ്ടെന്നും അതും സമീപനം മാറാന്‍ ഒരു കാരണമാണെന്നും രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച ലഖ്നൗവില്‍ നടന്ന ചെന്നൈക്കെതിരായ മത്സരത്തില്‍ രാഹുല്‍ 52 പന്തില്‍ 83 റണ്‍സടിച്ചിരുന്നു.

177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിനായി ഓപ്പണറായി ഇറങ്ങിയ ക്വിന്‍റണ്‍ ഡി കോക്ക് പവര്‍ പ്ലേയില്‍ റണ്‍സടിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 15 പന്തില്‍ 31 റണ്‍സടിച്ച രാഹുലായിരുന്നു ലഖ്നൗവിന് തകര്‍പ്പന്‍ തുടക്കം നല്‍കിയത്. ഐപിഎല്ലില്‍ മെല്ലെപ്പോക്കിന്‍റെ പേരിലും സുരക്ഷിതമായി കളിക്കുന്നതിന്‍റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ കേട്ട താരം കൂടിയാണ് രാഹുല്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക