നേരിട്ടിട്ടുള്ളതില്‍ ഏറ്റവും അപകടകാരിയായ ബൗളര്‍ ആരെന്ന ചോദ്യത്തിന് അപ്രതീക്ഷിതമായ ഉത്തരം നല്‍കുകയാണ് റെയ്‌ന. ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര നടത്തുന്ന ടോക് ഷോയിലാണ് തന്നെ ഏറ്റവും കുഴപ്പിച്ച ബൗളര്‍മാര്‍ ആരൊക്കെയെന്ന് തുറന്ന് പറഞ്ഞത്.
മുംബൈ: മികച്ച മധ്യനിര ബാറ്റര്‍, തകര്‍പ്പന്‍ ഫീല്‍ഡര്‍, ലോകകപ്പ് ജേതാവ്. ഐപിഎല്ലിന്റെ കാര്യമെടുത്താല്‍ മിസ്റ്റര്‍ ഐപിഎല്‍ എന്ന വിശേഷണത്തിനുടമ. സുരേഷ് റെയ്‌നയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച മധ്യനിര ബാറ്റര്‍മാരില്‍ ഒരാളാണ് റെയ്‌ന. ഇന്ത്യക്കായി 18 ടെസ്റ്റും, 226 ഏകദിനങ്ങളും, 78 ട്വന്റി 20 മത്സരങ്ങളും കളിച്ച റെയ്‌ന മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരമാണ്. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോടും 2021ല്‍ ഐപിഎല്ലിനോടും വിട പറഞ്ഞ റെയ്‌ന ഇപ്പോള്‍ കമന്ററിയും റെസ്റ്റോറന്റ നടത്തിപ്പുമൊക്കയായാണ് റിട്ടയര്‍മെന്റ് ലൈഫ് ആസ്വദിക്കുന്നത്.
നേരിട്ടിട്ടുള്ളതില്‍ ഏറ്റവും അപകടകാരിയായ ബൗളര്‍ ആരെന്ന ചോദ്യത്തിന് അപ്രതീക്ഷിതമായ ഉത്തരം നല്‍കുകയാണ് റെയ്‌ന. ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര നടത്തുന്ന ടോക് ഷോയിലാണ് തന്നെ ഏറ്റവും കുഴപ്പിച്ച ബൗളര്‍മാര്‍ ആരൊക്കെയെന്ന് തുറന്ന് പറഞ്ഞത്. മുന്‍ ശ്രീലങ്കന്‍ താരങ്ങളായ മുത്തയ്യ മുരളീധരന്‍, ലസിത് മലിംഗ എന്നിവരാണ് തന്നെ ഏറെ ബുദ്ധിമുട്ടിച്ച ബൗളര്‍മാരെന്നാണ് റെയ്‌ന പറുന്നത്. കൂട്ടത്തില്‍ ആരും പ്രതീക്ഷിക്കാത്ത ഒരാളും ഉണ്ട്. മറ്റാരുമല്ല ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. നെറ്റ്‌സില്‍ പന്തെറിയുമ്പോള്‍ ധോണി തന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്ന് റെയ്‌ന പറഞ്ഞു.
മുന്‍ താരം വിശദീകരിക്കുന്നതിങ്ങനെ... ''നെറ്റിസില്‍ ധോണി എല്ലാം ചെയ്യുമായിരുന്നു. സ്പിന്‍, മീഡിയം പേസ്, ലെഗ് സ്പിന്‍... അങ്ങനെ എല്ലാം. നോബോളുകളെ പോലും ധോണി ന്യായീകരിക്കുമായിരുന്നു.'' ചിരിയോടെ റെയ്‌ന വ്യക്തമാക്കി.
എംബാപ്പയെ തരൂ, ചോദിക്കുന്ന തുക തരാം! ഹാലണ്ടിന് മറുപടി നല്‍കാന്‍ ഇറങ്ങിത്തിരിച്ച് ലിവര്‍പൂള്‍
ധോണിയെ പരിചയപ്പെട്ടതിനെക്കുറിച്ചും, ഇന്ത്യന്‍ ടീമിലും ചെന്നൈ ടീമിലും ഒപ്പം കളിച്ചപ്പോഴും ഉണ്ടായ രസകരമായ മുഹൂര്‍ത്തങ്ങളെക്കുറിച്ചും റൈന വാചാലനായി. 2020ല്‍ ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ റെയ്‌നയുടേയും വിരമിക്കല്‍ പ്രഖ്യാപനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

