ദക്ഷിണാഫ്രിക്കയോ ഇന്ത്യയോ അവരുടെ അവസാന മത്സരത്തില്‍ പരാജയപ്പെടണം. എന്നാല്‍ അതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഇരുവര്‍ക്കും.

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ പാകിസ്ഥാന് ഇപ്പോഴും സെമി ഫൈനല്‍ സാധ്യതകള്‍ അവശേഷിക്കുന്നുണ്ട്. ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. നാല് മത്സരങ്ങളില്‍ നാല് പോയിന്റാണ് ബാബര്‍ അസമിനും സംഘത്തിനുമുള്ളത്. സൂപ്പര്‍ 12ല്‍ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് ഒരു ത്രില്ലറില്‍ പരാജയപ്പെട്ട പാകിസ്താന്‍ സിംബാബ്‌വെയോട് അട്ടിമറിക്കപ്പെടുകയും ചെയ്തു. അവര്‍ക്കിനി സെമിയില്‍ കടക്കണമെങ്കില്‍ ഒരു സാധ്യതയേ ഒള്ളൂ. 

ദക്ഷിണാഫ്രിക്കയോ ഇന്ത്യയോ അവരുടെ അവസാന മത്സരത്തില്‍ പരാജയപ്പെടണം. എന്നാല്‍ അതല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം, താരതമ്യേന ദുര്‍ബലരായ എതിരാളികളാണ് ഇരുവര്‍ക്കും. ഇന്ത്യ, സിംബാബ്‌വെയേയും ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സിനേയുമാണ് നേരിടുക. ഒരാള്‍ പരാജയപ്പെട്ടാല്‍ മാത്രം പോര. പാകിസ്ഥാന്‍ ബംഗ്ലാദേശിനെതിരെ ജയിക്കുകയും വേണം. ഇതേ സാധ്യത ബംഗ്ലാദേശിനും നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാനൊപ്പം ബംഗ്ലാദേശിനും നാല് പോയിന്റാണുള്ളത്.

അവസാനം വരെ പൊരുതി റാഷിദ്; ഓസീസിനെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി, ആതിഥേയര്‍ക്ക് ഇനിയും സെമി സാധ്യത

സിംബാബ്‌വെ പാകിസ്ഥാനെതിരെ നടത്തിയ പ്രകടനം ഇന്ത്യക്കെതിരേയും പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. അതിലൊരാളാണ് പാകിസ്ഥാന്‍ നടി സെഹാര്‍ ഷെന്‍വാരി. ഇന്ത്യയെ അത്ഭുതകരമായി പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെ പൗരത്വമുള്ള ഒരാളെ വിവാഹം കഴിക്കുമെന്നാണ് സെഹാര്‍ പറയുന്നത്. ഞായറാഴ്ച മെല്‍ബണിലാണ് ഇന്ത്യ- സിംബാബ്‌വെ പോരാട്ടം. നടിയുടെ പ്രതികരണത്തിന് ട്രോളുകളും സാമൂഹികമാധ്യമങ്ങളില്‍ നിറയുകയാണ്. പബ്ലിക് സ്റ്റണ്ട് നടത്തുകയാണെന്നാണ് ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനം. നേരത്തെ ഇന്ത്യ- പാക് മത്സരത്തിന് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയെ ട്രോളിയും നടി രംഗത്തെത്തിയിരുന്നു.

Scroll to load tweet…

ഇത്തവണത്തെ ഫിഫ ലോകകപ്പ് സൗദി അറേബ്യ നേടുമെന്നും സെഹാര്‍ പ്രവചിച്ചിട്ടുണ്ട്. ട്വീറ്റ് വൈറലായതിന് പിന്നാലെ ഇന്ത്യയിലെ നിരവധി സംവിധായകര്‍ സിനിമയിലേക്ക് അവസരവുമായി വിളിക്കുന്നുണ്ടെന്നും എന്നാല്‍ 2020 മുതല്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് പിന്മാറിയതിനാല്‍ താല്‍പര്യമില്ലെന്നും സെഹാര്‍ ഷിന്‍വാരി പറയുന്നു.