യുവരാജിന്‍റെ കരിയര്‍ നശിപ്പിച്ചു, ധോണിയോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് യുവരാജിന്‍റെ പിതാവ് യോഗ്‌രാജ് സിംഗ്
ധോണിയോട് ഞാന്‍ ഒരിക്കലും ക്ഷമിക്കില്ല. ധോണി ഇനിയെങ്കിലും സ്വന്തം മുഖമൊന്ന് കണ്ണാടിയില്‍ കാണണം.ധോണി വലിയ ക്രിക്കറ്റ് താരമായിരിക്കാം.
മുംബൈ: മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുവരാജ് സിംഗിന്‍റെ പിതാവ് യോഗ്‌രാജ് സിംഗ്. ധോണിയാണ് യുവരാജിന്‍റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്‍റെ കരിയര്‍ നാലഞ്ചു കൊല്ലം കൂടി തുടരുമായിരുന്നുവെന്നും യോഗ്‌രാജ് സിംഗ് ,സീ സ്വിച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ധോണിയോട് ഞാന്‍ ഒരിക്കലും ക്ഷമിക്കില്ല. ധോണി ഇനിയെങ്കിലും സ്വന്തം മുഖമൊന്ന് കണ്ണാടിയില്‍ കാണണം.ധോണി വലിയ ക്രിക്കറ്റ് താരമായിരിക്കാം. പക്ഷെ അദ്ദേഹം എന്‍റെ മകനോട് ചെയ്തത് ഞാന്‍ ഒരിക്കലും പൊറുക്കില്ല.ജീവിതത്തില്‍ രണ്ട് കാര്യങ്ങള്‍ ഞാന്‍ ഒരിക്കലും ചെയ്യാറില്ല. ഒന്ന് എന്നോട് എന്തെങ്കിലും തെറ്റ് ചെയ്തവരോട് ക്ഷമിക്കുക, രണ്ട് അവരെ കാണുമ്പോള്‍ ആലിംഗനം ചെയ്യുക. അതിപ്പോള്‍ എന്‍റെ കുടുംബാംഗങ്ങളാണെങ്കില്‍ പോലും-യോഗ്‌രാജ് സിംഗ് പറഞ്ഞു.
ഇതാദ്യമയല്ല, യോഗ്‌രാജ് സിംഗ് ധോണിക്കെതിരെ വിമര്‍ശനവുമായി എത്തുന്നത്. ഇതേ അഭിമുഖത്തില്‍ മുന്‍ നായകന്‍ കപില്‍ ദേനവിനെതിരെയും യോഗ്‌രാജ് സിംഗ് വിമര്‍ശനമുയര്‍ത്തി. കപില്‍ ദേവിന് തന്നോട് അസൂയ ആയിരുന്നുവെന്നും തനിക്ക് ഭീഷണിയാകുമോ എന്ന് ഭയന്നാണ് 1981ല്‍ തന്നെ ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താക്കിയതെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു. കപിലിനെ ലോകം ശപിക്കുന്ന നിലയില്‍ അദ്ദേഹത്തെ എത്തിക്കുമെന്ന് ഞാനൊരിക്കല്‍ പറഞ്ഞിരുന്നു. ഇന്ന് എന്‍റെ മകൻ 13 പ്രധാന കിരീടങ്ങള്‍ നേടിയപ്പോള്‍ കപിലിന്‍റെ പേരിലുള്ളത് ഒരേയൊരു ലോകകപ്പാണെന്നും യോഗ്‌രാജ് സിംഗ് പറഞ്ഞു.
Yograj Singh about Ms dhoni and Kapil dev in his latest interview. pic.twitter.com/aLBS1PAzZ7
— mufaddla parody (@mufaddl_parody) September 1, 2024
മുമ്പ് പലപ്പോഴും യോഗ്‌രാജ് സിംഗ് ധോണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിട്ടുണ്ടെങ്കിലും ധോണി ഒരിക്കല്‍പോലും ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. 2019ലാണ് യുവരാജ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ധോണിയാകട്ടെ 2020ലും വിരമിച്ചു. വിരമിച്ചശേഷം ജൂനിയര്‍ താരങ്ങളുടെ മെന്‍ററായി പ്രവര്‍ത്തിക്കുകയാണ് യുവരാജ്. ധോണിയാകട്ടെ ഇപ്പോഴും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക