ചെന്നൈയുടെ സ്വന്തം 'ചേട്ടനായി' മാറിയ സഞ്ജുവിന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലഭിച്ച സ്വീകരണം അഭൂതപൂർവ്വമായിരുന്നു. ഐപിഎല്ലിലെ അടുത്ത സീസണ് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസിൽ നിന്നും സഞ്ജു ചെന്നൈയിലേക്ക് മാറിയത്.
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്കുള്ള തന്‍റെ വമ്പൻ ചുവടുമാറ്റത്തെക്കുറിച്ചുള്ള ആവേശം തൽക്കാലം മാറ്റിവെച്ച്, ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടം നിലനിർത്തുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മലയാളി താരം സഞ്ജു സാംസൺ. സിംബാബ്‌വെയ്‌ക്കെതിരായ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു സഞ്ജു.
ചെന്നൈയുടെ സ്വന്തം 'ചേട്ടനായി' മാറിയ സഞ്ജുവിന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലഭിച്ച സ്വീകരണം അഭൂതപൂർവ്വമായിരുന്നു. ഐപിഎല്ലിലെ അടുത്ത സീസണ് മുന്നോടിയായാണ് രാജസ്ഥാൻ റോയൽസിൽ നിന്നും സഞ്ജു ചെന്നൈയിലേക്ക് മാറിയത്. ചെന്നൈയിലെതതിയശേഷം ആദ്യമായി ചെപ്പോക്കില്‍ കളിക്കാനാറിങ്ങിയ സഞ്ജുവിനെ ആവേശത്തോടെയായിരുന്നു ആരാധകര്‍ വരവേറ്റത്. ചെന്നൈ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ സഞ്ജു, എന്നാൽ തന്‍റെ ഇപ്പോഴത്തെ മുൻഗണന ലോകകപ്പിനാണെന്ന് വ്യക്തമാക്കി.
ചെന്നൈയിലെ കാണികളുടെ പ്രതികരണം കാണുമ്പോൾ വളരെയധികം സന്തോഷമുണ്ട്. പക്ഷേ, ആ ആവേശമൊക്കെ ഞാൻ തൽക്കാലം മാറ്റി വെച്ചിരിക്കുകയാണ്. ഈ നിമിഷം ടി20 ലോകകപ്പാണ് എനിക്ക് ഏറ്റവും പ്രധാനം. ഈ ടൂർണമെന്‍റിലാണ് ഇപ്പോള്‍ പൂര്‍ണ ശ്രദ്ധയെന്നും സിംബാബ്‌വെക്കെതിരായ മത്സരശേഷം സഞ്ജു സഞ്ജു സഞ്ജന ഗണേശനോട് പറഞ്ഞു. മത്സരത്തില്‍ ഇന്ത്യ അടിച്ച 17 സിക്സുകളില്‍ രണ്ടെണ്ണം സഞ്ജുവിന്‍റെ വകയായിരുന്നു. ഇതിലെ ഫേവറൈറ്റ് ഏതാണെന്ന ചോദ്യത്തിന് രണ്ടാമത്തെ പന്തില്‍ അടിച്ച സിക്സ് എന്നായിരുന്നു സഞ്ജുവിന്‍റെ മറുപടി.
സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ അഭിഷേക് ശർമ്മയ്ക്കൊപ്പം മികച്ച തുടക്കമാണ് സഞ്ജു ഇന്ത്യക്ക് നൽകിയത്. 22 പന്തിൽ 48 റൺസാണ് ഓപ്പണിംഗ് സഖ്യം കൂട്ടിച്ചേർത്തത്. 15 പന്തിൽ 24 റൺസുമായി സഞ്ജു തന്‍റെ റോൾ ഭംഗിയാക്കിയാണ് മടങ്ങിയത്. അഭിഷേക് ശര്‍മക്കൊപ്പമുള്ള ബാറ്റിംഗ് താന്‍ ശരിക്കും ആസ്വദിക്കുന്നുണ്ടെന്നും സഞ്ജു പറഞ്ഞു. ഞാനും അഭിയും ബാറ്റ് ചെയ്യുമ്പോൾ കാര്യങ്ങള്‍ സിംപിളായി കാണാനാണ് ഞങ്ങള്‍ എപ്പോഴും ശ്രമിക്കാറുള്ളത്. ചേട്ടാ പിച്ചിൽ എന്താണ് സംഭവിക്കുന്നതെന്ന് അവന്‍ ഇടക്കിടെ ചോദിക്കും. പിച്ചില്‍ ഒന്നുമില്ലെന്നും പന്തിൽ മാത്രം ശ്രദ്ധിച്ച് അടിക്കാനും ഞാനവനോട് പറയും. ക്രീസില്‍ ഞങ്ങള്‍ പരസ്പരം അഭിനന്ദിച്ചും ആസ്വദിച്ചുമാണ് ബാറ്റ് ചെയ്യാറുള്ളത്. സിംബാബ്‌വെക്കെതിരെ അഭിഷേകിനൊപ്പം ടീമിന് മികച്ച തുടക്കം നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.
ഇതുവരെ 21 മത്സരങ്ങളിൽ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത അഭിഷേകും സഞ്ജുവും ചേർന്ന് 502 റൺസ് നേടിയിട്ടുണ്ട്. സിംബാബ്‌വെ വീഴ്ത്തി സെമി പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും മാർച്ച് 1 ഞായറാഴ്ച കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മത്സരം ഇന്ത്യയെ സംബന്ധിച്ച് 'നോക്കൗട്ട്' പോരാട്ടമാണ്. ഇതിൽ വിജയിക്കുന്നവർക്ക് സെമി ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കാം.
