അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ നാഗര്‍ഗോട്ടിയും ശിവം മാവിയും കഴിഞ്ഞ ഐപിഎല്ലിലും ആരാധകശ്രദ്ധ നേടിയിരുന്നു. പരിക്കുമൂലം ഏറെ നാളായി മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് നാഗര്‍ഗോട്ടി. ശിവം മാവിയാകട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിക്കുകയും ചെയ്തു. 

മുംബൈ: ഇന്ത്യന്‍ പേസ് പട എതിരാളികളെ എറിഞ്ഞിടുമ്പോള്‍ ഭാവിയില്‍ ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ കുന്തമുനകളാവാന്‍ കെല്‍പ്പുള്ള രണ്ട് ബൗളര്‍മാരെ തെരഞ്ഞെടുക്കുകയാണ് മുന്‍ വിന്‍ഡീസ് പേസര്‍ ഇയാന്‍ ബിഷപ്പ്. ഉത്തര്‍പ്രദേശിന്റെ ശിവം മാവിയും രാജസ്ഥാന്റെ കമലേഷ് നാഗര്‍ഗോട്ടിയുമാണ് ഭാവിയില്‍ ഇന്ത്യന്‍ പേസ് പടയെ നയിക്കാന്‍ കെല്‍പ്പുള്ളവരെന്ന് ബിഷപ്പ് ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു. ശിവം മാവിയുടെയും നാഗര്‍ഗോട്ടിയുടെയും വളര്‍ച്ച ആകാംക്ഷപൂര്‍വം താന്‍ ഉറ്റുനോക്കുന്നുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ നാഗര്‍ഗോട്ടിയും ശിവം മാവിയും കഴിഞ്ഞ ഐപിഎല്ലിലും ആരാധകശ്രദ്ധ നേടിയിരുന്നു. പരിക്കുമൂലം ഏറെ നാളായി മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് നാഗര്‍ഗോട്ടി. ശിവം മാവിയാകട്ടെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിക്കുകയും ചെയ്തു.

ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ വെസ്റ്റ് ഇന്‍ഡീസ് ജയിച്ചു കാണാനാണ് ആഗ്രഹമെങ്കിലും കരുത്തരായ ഇന്ത്യയെ കീഴടക്കുക അത്ര എളുപ്പമല്ലെന്നും ബിഷപ്പ് പറഞ്ഞു.