Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ് യുഎഇയിലും ഒമാനിലും; വേദി മാറ്റത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണവുമായി ഐസിസി

ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാകും ഉണ്ടാകുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ 30 മത്സരങ്ങളാകും ഉണ്ടാകുക.

ICC confirms T20 WC move to UAE and Oman
Author
Dubai - United Arab Emirates, First Published Jun 29, 2021, 5:56 PM IST

ദുബായ്: ഈ വർഷം ഇന്ത്യയിൽ നടക്കേണ്ട ടി20 ലോകകപ്പിന് യുഎഇയും ഒമാനും വേദിയാവുമെന്ന് ഐസിസി സ്ഥിരീകരിച്ചു. യുഎഇയിും ഒമാനുമാണ് മത്സരങ്ങൾക്ക് വേദിയാവുകയെങ്കിലും ആതിഥേയ അവകാശം ബിസിസിഐക്ക് തന്നെയായിരിക്കും. ഒക്ടോബർ 17 മുതൽ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയം അബുദാബി, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് ​ഗ്രൗണ്ട് എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ. നവംബർ 14നാണ് ഫൈനൽ.

ഒക്ടോബർ 17 മുതൽ‌ തുടങ്ങുന്ന ആദ്യ റൗണ്ട് പോരാട്ടങ്ങൾക്ക് ഒമാനും യുഎഇയും വേദിയാവും. എട്ടു ടീമുകളെ രണ്ട് ​ഗ്രൂ നിലവിലെ തിരുമാനമനുസരിച്ച് ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ദുബായിയും ഒമാനുമാകും വേദിയാവുക.

ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാകും ഉണ്ടാകുക. എട്ടു ടീമുകളാണ് ഇതില്‍ മത്സരിക്കുക. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ 30 മത്സരങ്ങളാകും ഉണ്ടാകുക. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങള്‍. യുഎഇയിലും ദുബായിലും അബുദാബിയിലുമാവും സൂപ്പര്‍ 12 പോരാട്ടങ്ങള്‍.

ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും. നവംബര്‍ 14നാണ് ഫൈനല്‍. ജൂണ്‍ 28ന് മുമ്പ് ലോകകപ്പ് വേദി സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കണമെന്നായിരുന്നു ഐസിസി, ബിസിസിഐക്ക് നല്‍കിയിരുന്ന നിര്‍ദേശം. കൊവിഡ‍് വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡിനെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു.

ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്കുശേഷം ടി20 ലോകകപ്പിന് ദുബായ് വേദിയാവും. ഒക്ടോബര്‍ 15നാണ് ഐപിഎല്‍ ഫൈനല്‍. ഒക്ടോബര്‍ 17നാണ് ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ തുടങ്ങുകയെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 19 മുതലാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ ദുബായില്‍ തുടങ്ങുക.

ഒക്ടോബര്‍ 15ന് ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഒക്ടോബര്‍ 17നാണ് ടി20 ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ തുടങ്ങുന്നത്. സെപ്റ്റംബര്‍ 19 മുതലാണ് ഈ വര്ഷത്തെ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ ദുബായില്‍ തുടങ്ങുക.

Follow Us:
Download App:
  • android
  • ios