ബംഗ്ലാദേശിനെതിരെ വമ്പൻ ജയം നേടിയിട്ടും ഇന്ത്യക്ക് ഒന്നാം സ്ഥാനമില്ല; നിർണായകമാകുക ഇന്ത്യ-കിവീസ് പോരാട്ടം
നെതര്‍ലന്‍ഡ്സിനോട് തോറ്റെങ്കിലും മൂന്ന് കളികളില്‍ നാലു പോയന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്.നെതര്‍ലന്‍ഡ്സിനെതിരായ തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റും കുത്തനെ ഇടിഞ്ഞ് +1.385 ലെത്തി.

പൂനെ: ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ വമ്പന്‍ ജയം നേടിയിട്ടും പോയന്‍റ് പട്ടികയില്‍ ഇന്ത്യക്ക് ഒന്നാമതെത്താനായില്ല. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനെതിരെ നേടിയ 149 റണ്‍സിന്‍റെ കൂറ്റം ജയത്തിന്‍റെ കരുത്തില്‍ ന്യൂസിലന്‍ഡ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യക്കും ന്യൂസിലന്‍ഡിനും നാലു കളികളില്‍ നാലു ജയവുമായി എട്ട് പോയന്‍റുണ്ടെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റോടെയാണ്(+1.923) ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 41.3 ഓവറില്‍ മറികടന്നെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ ഇപ്പോഴും(+1.659) ന്യൂസിലന്‍ഡിന് പിന്നിലാാണ്. ഞായറാഴ്ച ധരംശാലയില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് പോരാട്ടമായിരിക്കും ഇനി ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുക. ഈ മത്സരം ജയിക്കുന്നവര്‍ക്ക് എതിരാളികള്‍ക്കുമേല്‍ രണ്ട് പോയന്‍റ് ലീഡ് സ്വന്തമാക്കാനാവും.
ഇനി ഉറപ്പിക്കാം, ലോകകപ്പ് ഫൈനലിലെത്തുക ആ രണ്ട് ടീമുകള്‍, പ്രവചനവുമായി ആകാശ് ചോപ്ര
നെതര്‍ലന്‍ഡ്സിനോട് തോറ്റെങ്കിലും മൂന്ന് കളികളില്‍ നാലു പോയന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് മൂന്നാമത്. നെതര്‍ലന്‍ഡ്സിനെതിരായ തോല്‍വിയോടെ ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റും കുത്തനെ ഇടിഞ്ഞ് +1.385 ലെത്തി. ശനിയാഴ്ച നടക്കുന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാലും നാലു പോയന്‍റുള്ള ദക്ഷിണാഫ്രിക്കക്ക് ഇന്ത്യയെയോ ന്യൂസിലന്‍ഡിനെയോ മറികടക്കാനാവില്ല. നാളെ നടക്കുന്ന പാകിസ്ഥാന്‍-ഓസ്ട്രേലിയ പോരാട്ടവും ഇന്ത്യയുടെയോ ന്യൂസിലന്‍ഡിന്‍റെയോ സ്ഥാനങ്ങള്‍ക്ക് ഭീഷണിയാവില്ല.
മൈനസ് നെറ്റ് റണ്‍റേറ്റുള്ള (-0.137) പാകിസ്ഥാന് നാളെ ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയരാനാവും. അതേസമയം നാളെ പാകിസ്ഥാനെ വന്‍ മാര്‍ജിനില്‍ കീഴടക്കിയാല്‍ ഓസ്ട്രേലിയക്ക് നാലാം സ്ഥാനത്ത് എത്താന്‍ കഴിയും. ഇംഗ്ലണ്ട്(-0.084) ആണ് നിലവില്‍ പാകിസ്ഥാന് പിന്നില്‍ അഞ്ചാമത്.
കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരായ കനത്ത തോല്‍വിയോടെ അഫ്ഗാനിസ്ഥാന്‍ ഒമ്പതാം സ്ഥാനത്തേക്ക് വീണപ്പോള്‍ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതര്‍ലന്‍ഡ്സ് എട്ടാമതാണ്. ഓസ്ട്രേലിയ ഏഴാം സ്ഥാനത്തും ബംഗ്ലാദേശ് ആറാമതുള്ള പട്ടികയില്‍ ശ്രീലങ്കയാണ് അവസാന സ്ഥാനത്ത്. ടൂര്‍ണമെന്‍റില്‍ ഇതുവരെ തോല്‍ക്കാത്ത രണ്ട് ടീമുകള്‍ ഇന്ത്യയും ന്യൂസിലന്‍ഡുമാണ്. ദക്ഷിണാഫ്രിക്കയും പാകിസ്ഥാനും ഓരോ മത്സരങ്ങള്‍ വീതം തോറ്റപ്പോള്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും രണ്ട് കളികള്‍ വീതം തോറ്റു. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍,ശ്രീലങ്ക എന്നിവരാണ് മൂന്ന് മത്സരങ്ങള്‍ വീതം തോറ്റ ടീമുകള്‍.
Powered by
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക