മൂന്ന് തവണയാണ് രോഹിത് 200 കിലോ മീറ്ററിന് മുകളില്‍ വേഗത്തില്‍ വണ്ടിയോടിച്ചത്. ഇതില്‍ ഒരു തവണ 215 കിലോ മീറ്റര്‍ വേഗം തൊട്ടിരുന്നു.

മുംബൈ: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കുരുക്കിലാക്കി അമിതവേഗത്തില്‍ വണ്ടിയോടിച്ചതിന് കേസ്. ശനിയാഴ്ച അഹമ്മദാബാദില്‍ നടന്ന പാകിസ്ഥാനെതിരായ മത്സരത്തിനുശേഷം ഹെലികോപ്റ്ററില്‍ നേരെ മുംബൈയിലേക്ക് പോയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കുടുംബത്തിനൊപ്പം രണ്ട് ദിവസം ചെലവഴിച്ചശേഷമാണ് പൂനെയില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്.

മുംബൈയിലെ വീട്ടില്‍ നിന്ന് കാറിലാണ് രോഹിത് പൂനെയിലെത്തിയത്. മുംബൈ-പൂനെ എക്സ്‌പ്രസ് വേയിലെ യാത്രക്കിടെ രോഹിത് പലപ്പോഴും 200 കിലോമീറ്ററും ഒരു ഘട്ടത്തില്‍ 215 കിലോ മീറ്ററും വേഗത്തില്‍ വണ്ടിയോടിച്ചതായി ട്രാഫിക് ക്യാമറകളില്‍ പതിഞ്ഞതോടെ ഇന്ത്യന്‍ നായകന് അമിതവേഗത്തിന്‍റെ പേരില്‍ പിഴയൊടുക്കേണ്ടിവരുമെന്ന് ലോക്മത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.മൂന്ന് തവണയാണ് രോഹിത് 200 കിലോ മീറ്ററിന് മുകളില്‍ വേഗത്തില്‍ വണ്ടിയോടിച്ചത്. ഇതില്‍ ഒരു തവണ 215 കിലോ മീറ്റര്‍ വേഗം തൊട്ടിരുന്നു.

കണക്കു തീർക്കാൻ ദ്രാവിഡും രോഹിത്തും; ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ പോരാട്ടം

ലോകകപ്പ് നടക്കുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത്രയും വേഗത്തില്‍ വണ്ടിയോടിക്കുന്നത് ശരിായയ കാര്യമല്ലെന്നും ടീം ബസില്‍ പോലീസ് അകമ്പടിയോടെ രോഹിത്തിന് യാത്ര ചെയ്യാവുന്നതേയുള്ളൂവെന്നും മഹാരാഷ്ട്ര ഗതാതത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഹിത് തന്നെയാണോ കാറോടിച്ചത് എന്ന് വ്യക്തമല്ലെങ്കിലും രോഹിത്തിന്‍റെ ഉടമസ്ഥതയിലുള്ള കാറാണ് ഈ വേഗത്തില്‍ മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പാഞ്ഞത്.

Scroll to load tweet…

ചൊവ്വാഴ്ച ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന് രോഹിത് ബൗളിംഗ് പരിശീലനം നടത്തിയതും കൗതുകമായിരുന്നു. ഇന്നലെ ഇന്ത്യന്‍ ടീമിന് നിര്‍ബന്ധ പരിശീലന സെഷനില്ലാതിരുന്നതിനാല്‍ രോഹിത് പരിശീലനത്തിനിറങ്ങിയില്ല.ലോകകപ്പില്‍ ആദ്യ മൂന്ന് കളികളും ജയിച്ച ഇന്ത്യ നാലാം ജയം തേടിയാണ് ഇന്ന് ബംഗ്ലാദേശിനെതിരെ ഇറങ്ങുന്നത്. ബംഗ്ലാദേശാകട്ടെ ആദ്യ കളി ജയിച്ചശേഷം അടുത്ത രണ്ട് മത്സരങ്ങളിലും തോറ്റാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.