മുന്‍ കളിക്കാരും ബ്രോഡ്കാസ്റ്റര്‍മാരും തെരഞ്ഞെടുത്ത മുതില്‍ന്ന മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന സ്വതന്ത്ര സമിതിയാവും ഓരോ മാസത്തെയും താരത്തെ തെരഞ്ഞെടുക്കുകയെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ദുബായ്: രാജ്യാന്തര ക്രിക്കറ്റിലെ ഓരോ മാസത്തെയും പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ആ മാസത്തെ ഏറ്റവും മികച്ച വനിതാ-പുരുഷ താരത്തെ പ്രഖ്യാപിക്കാന്‍ ഐസിസി. ഐസിസി വാര്‍ഷിക പുരസ്കാരങ്ങലുടെ മാതൃകയില്‍ ഓരോ മാസത്തെയും ഏറ്റവും മികച്ച വനിതാ-പുരുഷ താരത്തെയാണ് ഐസിസി ഇനി തെരഞ്ഞെടുക്കുക.

മുന്‍ കളിക്കാരും ബ്രോഡ്കാസ്റ്റര്‍മാരും തെരഞ്ഞെടുത്ത മുതില്‍ന്ന മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന സ്വതന്ത്ര സമിതിയാവും ഓരോ മാസത്തെയും താരത്തെ തെരഞ്ഞെടുക്കുകയെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Scroll to load tweet…

ജനുവരി മാസത്തെ ഏറ്റവും മികച്ച പുരുഷ താരമാവാനുള്ളവരുടെ പട്ടികയില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളുണ്ട്. മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, റിഷഭ് പന്ത്, ആര്‍ അശ്വിന്‍ എന്നിവരാണ് ജനുവരിയിലെ ഏറ്റവും മികച്ച താരമാവാനുള്ളവരുടെ പട്ടികയിലുള്ളത്. പട്ടികയിലുള്ള മറ്റ് താരങ്ങള്‍, റഹ്മാനുള്ള ഗുര്‍ബാസ്(അഫ്ഗാനിസ്ഥാന്‍), ജോ റൂട്ട്(ഇംഗ്ലണ്ട്), സ്റ്റീവ് സ്മിത്ത്(ഓസ്ട്രേലിയ), മരിസാനെ കാപ്പ്(ദക്ഷിണാഫ്രിക്ക), നാദൈനെ ഡി ക്ലര്‍ക്ക്(ദക്ഷിണാഫ്രിക്ക), നിദാ ദാര്‍(പാക്കിസ്ഥാന്‍) എന്നിവരാണ്.

വോട്ടിംഗിന്‍റെ അടിസ്ഥാനത്തില്‍ ഓരോ ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച മൂന്ന് പേരുടെ ചുരുക്കപ്പട്ടിക ഐസിസി വോട്ടിംഗ് അക്കാദമി തയാറാക്കും. ഐസിസി വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ആരാധകര്‍ക്കും ഓരോ മാസത്തെയും ആദ്യ ദിനം വോട്ട് ചെയ്യാന്‍ അവസരമുണ്ട്. ആരാധകര്‍ നല്‍കുന്ന 10 ശതമാനം വോട്ടും വോട്ടിംഗ് അക്കാദമി നല്‍കുന്ന 90 ശതമാനം വോട്ടും കണക്കിലെടുത്താണ് ഓരോ ഫോര്‍മാറ്റിലെയും വിജയിയെ പ്രഖ്യാപിക്കുക. ഓരോ മാസത്തെയും വിജയികളെ ആ മാസത്തിലെ രണ്ടാമത്തെ തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക.