മുഹമ്മദ് സിറാജാകട്ടെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഒമ്പത് വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആഘ്യ മത്സരത്തില്‍ നാലു വിക്കറ്റും രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റുമെടുത്തു

ദുബായ്: ജനുവരിയിലെ ഐസിസി പുരുഷ താരമാവാനുള്ളവരുടെ ചുരുക്കപ്പട്ടികയില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടം നേടി. ബാറ്റര്‍ ശുഭ്മാന്‍ ഗില്ലും പേസര്‍ മുഹമ്മദ് സിറാജുമാണ് മൂന്നംഗ ചുരുക്കപ്പട്ടികയിലെത്തിയത്. ന്യൂസിലന്‍ഡ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വെയാണ് പട്ടികയിലെ മൂന്നാമത്തെ താരം.

ഏകദിനത്തിലും ടി20യിലും പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് ഗില്ലിനെ പട്ടികയില്‍ എത്തിച്ചത്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ 70, 21, 116 റണ്‍സടിച്ച ഗില്‍ ന്യൂസിലന്‍ഡിനെതിരെ ഏകദിന ഡബിളും നേടി. പിന്നാലെ 40*, 112 റണ്‍സടിച്ച ഗില്‍ ടി20 പരമ്പരയിലും സെഞ്ചുറി നേടി കരുത്തു തെളിയിച്ചു. 63 പന്തില്‍ 126 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ ടി20 ക്രിക്കറ്റിലെ ഇന്ത്യന്‍ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും സ്വന്തമാക്കി. മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

Scroll to load tweet…
Scroll to load tweet…

മുഹമ്മദ് സിറാജാകട്ടെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ഒമ്പത് വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തി. തൊട്ടുപിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലു വിക്കറ്റും രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റുമെടുത്തു. ജനുവരിയില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ 3.82 എന്ന മികച്ച ബൗളിംഗ് ഇക്കോണമിയും നിലനിര്‍ത്താന്‍ സിറാജിനായി.

ഡെവോണ്‍ കോണ്‍വെ ആകട്ടെ പാക്കിസ്ഥാനും ഇന്ത്യക്കുമെതിരായ ഏകദിന ടി20 പരമ്പരകളില്‍ മികവ് കാട്ടിയാണ് ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.