ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യക്ക് കരുത്തായത് നാലാം മത്സരത്തിൽ ദിനേശ് കാർത്തിക്കിന്‍റെ മിന്നും പ്രകടനമായിരുന്നു. 27 പന്തിൽ 55 റൺസെടുത്ത കാർത്തിക്കായിരുന്നു കളിയിലെ താരം. മൂന്ന് വർഷത്തിന് ശേഷം ആദ്യ പരമ്പര കളിക്കുന്ന കാർത്തിക് റാങ്കിംഗില്‍ 108 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 87-ാം റാങ്കിലേക്ക് കുതിച്ചുകയറി. 

ദുബായ്: ഐസിസി ടി20 റാങ്കിംഗിൽ ദിനേശ് കാർത്തിക്കിന് വൻമുന്നേറ്റം. 108 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കാർത്തിക് ആദ്യ നൂറിൽ തിരിച്ചെത്തി. ഇഷാൻ കിഷൻ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ഐപിഎല്ലിലെ മിന്നുംപ്രകടത്തിന് പിന്നാലെ ഇന്ത്യയുടെ നീലക്കുപ്പായത്തിലും വെടിക്കെട്ട് തുടർന്നതാണ് റാങ്കിംഗില്‍ ദിനേശ് കാർത്തിക്കിന് നേട്ടമായത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ ഒപ്പമെത്താൻ ഇന്ത്യക്ക് കരുത്തായത് നാലാം മത്സരത്തിൽ ദിനേശ് കാർത്തിക്കിന്‍റെ മിന്നും പ്രകടനമായിരുന്നു. 27 പന്തിൽ 55 റൺസെടുത്ത കാർത്തിക്കായിരുന്നു കളിയിലെ താരം. മൂന്ന് വർഷത്തിന് ശേഷം ആദ്യ പരമ്പര കളിക്കുന്ന കാർത്തിക് റാങ്കിംഗില്‍ 108 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 87-ാം റാങ്കിലേക്ക് കുതിച്ചുകയറി.

Scroll to load tweet…

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് അർധ സെഞ്ച്വറിയടക്കം 206 റൺസെടുത്ത ഇഷാൻ കിഷൻ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ഇഷാൻ ഏഴാമതാണ്. പാക്കിസ്ഥാൻ നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. സഹതാരം മുഹമ്മദ് റിസ്‍വാൻ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രാം മൂന്നാം സ്ഥാത്തുമുണ്ട്.

ഓസീസ് താരം ജോഷ് ഹെയ്സൽവുഡ് നയിക്കുന്ന ബൗളർമാരുടെ പട്ടികയിൽ ഇന്ത്യക്കാർ ആരും ആദ്യപത്തിലില്ല. ദക്ഷിണാഫ്രിക്കക്കെതിരെ ആറ് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തേക്ക് കയറി.

ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ മുൻനായകൻ വിരാട് കോലി പത്താം സ്ഥാനം നിലനിർത്തി. ബൗളിംഗിൽ അശ്വിൻ രണ്ടാം സ്ഥാനത്തും ബുമ്ര മൂന്നാം സ്ഥാനത്തുമുണ്ട്. ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി.