ഇതിന് പുറമെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ കാമറൂണ്‍ ഗ്രീനിന്‍റെ ക്യാച്ചില്‍ പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനം അധിക പിഴ ചുമത്തിയിട്ടുണ്ട്. ഇതോടെ ഗില്ലിന് ആകെ 115 ശതമാനം പിഴയായി ഒടുക്കേണ്ടിവരും.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് കനത്ത പിഴ ചുമത്തി ഐസിസി. മത്സരത്തില്‍ നിശ്ചിത സമയത്ത് അഞ്ചോവര്‍ കുറച്ച് എറിഞ്ഞതിന് ഇന്ത്യന്‍ ടീമിന് ഐസിസി മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തി. നിശ്ചിത സമയത്ത് നാലോവര്‍ കുറച്ചെറിഞ്ഞ ഓസ്ട്രേലിയന്‍ ടീമിന് മാച്ച് ഫീയുടെ 80 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്. ഐസിസി നിയമപ്രകാരം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമനാനമാണ് പിഴ. ഇന്ത്യന്‍ ടീം അഞ്ചോവര്‍ കുറച്ചായിരുന്നു നിശ്ചിത സമയത്ത് ബൗള്‍ ചെയ്തിരുന്നത് എന്നതുകൊണ്ടാണ് 100 ശതമാനം പിഴ ചുമത്തിയത്.

ഇതിന് പുറമെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ കാമറൂണ്‍ ഗ്രീനിന്‍റെ ക്യാച്ചില്‍ പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ച ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനം അധിക പിഴ ചുമത്തിയിട്ടുണ്ട്. ഇതോടെ ഗില്ലിന് ആകെ 115 ശതമാനം പിഴയായി ഒടുക്കേണ്ടിവരും.

Scroll to load tweet…

ഫൈനലിന്‍റെ നാലാം ദിനം സ്കോട് ബോളന്‍ഡിന്‍റെ പന്തില്‍ തേര്‍ഡ് സ്ലിപ്പില്‍ കാമറൂണ്‍ ഗ്രീനിന്‍റെ ക്യാച്ചില്‍ പുറത്തായിരുന്നു. പന്ത് നിലത്ത് തട്ടിയിരുന്നോ എന്ന് സംശയമുണ്ടായിട്ടും റീപ്ലേ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ ഗില്‍ ഔട്ടാണെന്ന് വിധിച്ചതാണ് ഗില്ലിനെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ ഗില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത് ഐസിസി നിയമം ആര്‍ട്ടിക്കിള്‍ 2.7 അനുസരിച്ച് ശിക്ഷാര്‍ഹമാണെന്ന് മാച്ച് റഫറി കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടി.

'ധോണി ഒറ്റക്കാണോ ലോകകപ്പ് ജയിച്ചത്', ആരാധകന്‍റെ വായടപ്പിച്ച് ഹര്‍ഭജന്‍റെ മറുപടി

ഇന്നലെ അവസാനിച്ച ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 209 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് വഴങ്ങിത്. ആദ്യ ഇന്നിംഗ്സില്‍ 469 റണ്‍സ് അടിച്ച ഓസ്ട്രേലിയക്ക് മറുപടിയായി ഇന്ത്യ 296 റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യക്ക് 444 റണ്‍സിന്‍റെ ലക്ഷ്യം മുന്നോട്ടുവെച്ചു. അഞ്ചാം ദിനം ആദ്യ സെഷനില്‍ തന്നെ രണ്ടാം ഇന്നിംഗ്സില്‍ 234 റണ്‍സിന് ഓള്‍ ഔട്ടായാണ് ഇന്ത്യ 209 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയത്.