ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ പാക്കിസ്ഥാന്‍റെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്‌വാന്‍ 116-ാം സ്ഥാനത്തു നിന്ന് 42-ാം സ്ഥാനത്തെത്തി.

ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ കെ എല്‍ രാഹുല്‍. മൂന്നാം സ്ഥാനത്തു നിന്നാണ് രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലന്‍ ആണ് ഒന്നാം സ്ഥാനത്ത്.

Add Asianetnews as a Preferred SourcegooglePreferred

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ പാക്കിസ്ഥാന്‍റെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്‌വാന്‍ 116-ാം സ്ഥാനത്തു നിന്ന് 42-ാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ടബ്രൈസ് ഷംസി പാക്കിസ്ഥാനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ ബൗളിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ഒന്നാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനുമായി മൂന്ന് റേറ്റിംഗ് പോയന്‍റിന്‍റെ വ്യത്യാസം മാത്രമാണ് ഷംസിക്കുള്ളത്. ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തുപേരില്‍ ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഏഴാം സ്ഥാനം നിലനിര്‍ത്തി. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ട് ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്.