Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇംഗ്ലണ്ടിലേക്ക് പറക്കും മുമ്പ് താരങ്ങള്‍ക്ക് കര്‍ശന കൊവിഡ് പരിശോധന

ഇന്ത്യന്‍ ടീമിലെ മിക്ക താരങ്ങളും ഇതിനകം കൊവിഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ നിന്ന് എടുക്കാനാണ് പദ്ധതികള്‍.

ICC Test Championship Final 2021 3 Covid 19 tests for Team India players before assemble in Mumbai
Author
Mumbai, First Published May 15, 2021, 5:03 PM IST

ദില്ലി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കും തയ്യാറെടുക്കുന്ന താരങ്ങള്‍ക്കായി കൃത്യമായ പദ്ധതികളുമായി ബിസിസിഐ. മുംബൈയില്‍ മെയ് 19ന് സമ്മേളിക്കും മുമ്പ് താരങ്ങളെല്ലാം മൂന്ന് ആര്‍ടി-പിസിആര്‍ പരിശോധനയ്‌ക്ക് വിധേയരാവണം. 

ICC Test Championship Final 2021 3 Covid 19 tests for Team India players before assemble in Mumbai

'എല്ലാവരും മൂന്ന് ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്ക് വിധേയരാകണം. പരിശോധനാഫലം നെഗറ്റീവായവര്‍ മെയ് 19ന് മുംബൈയില്‍ സമ്മേളിക്കും. ജൂണ്‍ രണ്ടിന് ഇംഗ്ലണ്ടിലേക്ക് തിരിക്കും മുമ്പ് എല്ലാവരും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റീന്‍ പൂര്‍ത്തിയാക്കണം' എന്നും ബിസിസിഐ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

ഇന്ത്യന്‍ ടീമിലെ മിക്ക താരങ്ങളും ഇതിനകം കൊവിഡ് വാക്‌സീന്‍റെ ഒന്നാം ഡോസ് എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് ഇംഗ്ലണ്ടില്‍ നിന്ന് എടുക്കാനാണ് പദ്ധതികള്‍. ഇതിനായി ഇംഗ്ലണ്ട് ആന്‍ഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ സഹായം തേടുകയാണ് എന്ന് ബിസിസിഐ ഒഫീഷ്യല്‍ നേരത്തെ എഎന്‍ഐയോട് വ്യക്തമാക്കിയിരുന്നു. 

ICC Test Championship Final 2021 3 Covid 19 tests for Team India players before assemble in Mumbai

സതാംപ്‌ടണില്‍ ന്യൂസിലന്‍ഡിന് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഇത്. ശേഷം ഓഗസ്റ്റ് നാലിന് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കും. ഇരുപത് അംഗ സ്‌ക്വാഡിനെയാണ് ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ നാല് സ്റ്റാന്‍ഡ്‌ബൈ താരങ്ങളും ടീം ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ അര്‍സാന്‍ നാഗ്വസ്വല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios