Asianet News MalayalamAsianet News Malayalam

ഐസിസി ടെസ്റ്റ് റാങ്കിംഗ്: വന്‍നേട്ടവുമായി രോഹിത്തും അശ്വിനും

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണെങ്കിലും ആറാം സ്ഥാനത്തുള്ള സ്റ്റുവര്‍ട്ട് ബ്രോഡുമായുള്ള റേറ്റിംഗ് പോയന്‍റ് വ്യത്യാസം അശ്വിന്‍ മൂന്നാക്കി കുറച്ചു. ഏഴാം സ്ഥാനത്തുള്ള അശ്വിന് 804 റേറ്റിംഗ് പോയന്‍റും ബ്രോഡിന് 807 റേറ്റിംഗ് പോയന്‍റുമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നീല്‍ വാഗ്നറുമായുള്ള വ്യത്യാസം വെറും 21 പോയന്‍റാക്കി കുറക്കാനും അശ്വിനായി.

ICC Test rankings Rohit Sharma jumps 9 places to break into top 15
Author
Chennai, First Published Feb 17, 2021, 5:08 PM IST

ദുബായ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ വന്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മയും ആര്‍ അശ്വിനും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ കൂറ്റന്‍ സെഞ്ചുറിയുടെ കരുത്തില്‍ രോഹിത് ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒമ്പത് സ്ഥാനങ്ങള്‍ കയറി പതിനാലാം സ്ഥാനത്തെത്തി.

ICC Test rankings Rohit Sharma jumps 9 places to break into top 15

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണെങ്കിലും ആറാം സ്ഥാനത്തുള്ള സ്റ്റുവര്‍ട്ട് ബ്രോഡുമായുള്ള റേറ്റിംഗ് പോയന്‍റ് വ്യത്യാസം അശ്വിന്‍ മൂന്നാക്കി കുറച്ചു. ഏഴാം സ്ഥാനത്തുള്ള അശ്വിന് 804 റേറ്റിംഗ് പോയന്‍റും ബ്രോഡിന് 807 റേറ്റിംഗ് പോയന്‍റുമാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള നീല്‍ വാഗ്നറുമായുള്ള വ്യത്യാസം വെറും 21 പോയന്‍റാക്കി കുറക്കാനും അശ്വിനായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലെ പ്രകടനം കൊണ്ടു മാത്രം 33 റേറ്റിംഗ് പോയന്‍റ് സ്വന്തമാക്കിയ അശ്വിന് ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ പരമ്പര പൂര്‍ത്തിയാവുമ്പോള്‍ രണ്ടാം സ്ഥാനത്തെക്ക് ഉയരാനാവും. ചെന്നൈ ടെസ്റ്റില്‍ സെഞ്ചുറി നേടിയ അശ്വിന്‍ ബാറ്റിംഗ് റാങ്കിംഗില്‍ 14 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 81-ാം സ്ഥാനത്തെത്തി.

ICC Test rankings Rohit Sharma jumps 9 places to break into top 15

ചെന്നൈ ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഞ്ചാം സ്ഥാനത്ത് തുടരുന്നു. ചെന്നൈ ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാതിരുന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തായപ്പോള്‍ ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്ന്‍ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

സ്റ്റീവ് സ്മിത്ത് രണ്ടാമതും കെയ്ന്‍ വില്യംസണ്‍ ഒന്നാമതുമുള്ള ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര എട്ടാം സ്ഥാനത്തുണ്ട്. ആദ്യ പത്തിലുണ്ടായിരുന്ന വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു.

ബൗളര്‍മാരില്‍ എട്ടാം സ്ഥാനത്തുള്ള ജസ്പ്രീത് ബുമ്രയാണ് ആദ്യ പത്തില്‍ അശ്വിന് പുറമെ ഇന്ത്യന്‍ സാന്നിധ്യമായുള്ളത്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ അശ്വിന്‍ അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ ജഡേജ രണ്ടാം സ്ഥാനത്ത് തുടരുന്നു. ജേസണ്‍ ഹോള്‍ഡറാണ് ഒന്നാമത്.

Follow Us:
Download App:
  • android
  • ios