Asianet News MalayalamAsianet News Malayalam

അണ്ടര്‍ 19 ലോകകപ്പ് സെമി: തുടക്കത്തിലെ പാകിസ്ഥാന് കുരുക്കിട്ട് ഇന്ത്യ

സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് പാക് താരങ്ങളെ ഇന്ത്യ പറഞ്ഞയച്ചു

ICC U19 CWC Indian U19 VS Pakistan U19 Semi LIVE
Author
Potchefstroom, First Published Feb 4, 2020, 2:48 PM IST

പൊച്ചെഫെസ്‌ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെ തുടക്കത്തിലെ സമ്മര്‍ദത്തിലാക്കി ഇന്ത്യ. സ്‌കോര്‍ ബോര്‍ഡില്‍ 34 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് പാക് താരങ്ങളെ ഇന്ത്യന്‍ ബൗളര്‍മാര്‍ പറഞ്ഞയച്ചു. രണ്ടാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് ഹറൈറയെ(4) സുശാന്ത് മിശ്രയും ഒന്‍പതാം ഓവറിലെ അഞ്ചാം പന്തില്‍ ഫഹദ് മുനീറിനെ(0) രവി ബിഷ്‌‌നോയിയുമാണ് പുറത്താക്കിയത്. 

15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 55 റണ്‍സെന്ന നിലയിലാണ് പാകിസ്ഥാന്‍ അണ്ടര്‍ 19 ടീം. ഓപ്പണര്‍ ഹൈദര്‍ അലിയും(29) വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാനും നായകനുമായ റൊഹൈല്‍ നാസീറുമാണ്(15) ക്രീസില്‍. 

ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് മാറ്റങ്ങില്ലാതെയാണ് ഇരു ടീമും ഇറങ്ങിയത്. ഇത്തവണ അപരാജിതരായി മുന്നേറുന്ന ടീം ഇന്ത്യക്ക് യശ്വസി ജയ്സ്വാളും രവി ബിഷ്നോയിയും കാര്‍ത്തിക് ത്യാഗിയുമാണ് പ്രധാനപോരാളികള്‍. ഇരു ടീമുകളും ഇതുവരെ ഒന്‍പത് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചില്‍ പാകിസ്ഥാനും നാലില്‍ ഇന്ത്യയും വിജയിച്ചു. 

ഇന്ത്യന്‍ അണ്ടര്‍ 19 ടീം: യശ്വസി ജയ്സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ്, ധ്രുവ് ജൂരെല്‍, സിദ്ധേഷ് വീര്‍, അഥര്‍വ അന്‍കോലേക്കര്‍, രവി ബിഷ്‌നോയ്, സുശാന്ത് മിശ്ര, കാര്‍ത്തിക് ത്യാഗി, ആകാശ് സിംഗ്. 

പാകിസ്ഥാന്‍ അണ്ടര്‍ 19 ടീം: ഹൈദര്‍ അലി, മുഹമ്മദ് ഹറൈറ, രൊഹൈല്‍ നാസിര്‍, ഫഹദ് മുനീര്‍, ഖാസിം അക്രം, മുഹമ്മദ് ഹാസിസ്, ഇര്‍ഫാന്‍ ഖാന്‍, അബാദ് അഫ്രിദി, താഹിര്‍ ഹുസൈന്‍, ആമിര്‍ അലി, മുഹമ്മദ് ആമിര്‍ ഖാന്‍.

Follow Us:
Download App:
  • android
  • ios