രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഹര്‍നൂര്‍ സിംഗാണ് ആദ്യം മടങ്ങിയത്. ന്യാണ്ടയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ആറാം ഓവറില്‍ രണ്ടാം വിക്കറ്റും നഷ്ടമായി. 

കിംഗ്സ്റ്റണ്‍: അണ്ടര്‍ 19 ലോകകപ്പില്‍ (ICC Under 19 World Cup 2022) ഗ്രൂപ്പ് ബിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. 14 ഓവര്‍ പിന്നിടുമ്പോള്‍ 61 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. ഷെയ്ഖ് റഷീദ് (22), ക്യാപ്റ്റന്‍ യഷ് ദുള്‍ (19) എന്നിവരാണ് ക്രീസില്‍. അഫിവെ ന്യാണ്ടയ്ക്കാണ് രണ്ട് വിക്കറ്റുകളും.

രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഹര്‍നൂര്‍ സിംഗാണ് ആദ്യം മടങ്ങിയത്. ന്യാണ്ടയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ആറാം ഓവറില്‍ രണ്ടാം വിക്കറ്റും നഷ്ടമായി. ആംഗ്കൃഷ് രഘുവന്‍ഷി (5)യും വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ റഷീദ് ഇതുവരെ രണ്ട് ബൗണ്ടറികള്‍ കണ്ടെത്തി.

ടീം ഇന്ത്യ: ഹര്‍നൂര്‍ സിംഗ്, ആംഗ്കൃഷ് രഘുവന്‍ഷി, ഷെയ്ഖ് റഷീദ്, യാഷ് ദുള്‍, നിശാന്ത് സിദ്ദു, രാജ് ബാവ, കുശാള്‍ താംബെ, ദിനേശ് ബന (വിക്കറ്റ് കീപ്പര്‍), രാജ്യവര്‍ദ്ധന്‍ ഹങ്കാര്‍ഗേക്കര്‍, വിക്കി ഒസ്ത്വാള്‍, രവി കുമാര്‍. 

അയര്‍ലന്‍ഡ്, ഉഗാണ്ട എന്നിവരാണ് ഗ്രൂപ്പ് ബിയില്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കുമൊപ്പമുള്ളത്.