അതേസമയം, പാക്കിസ്ഥാനെതിരെ തിളങ്ങിയ സ്നേഹ് റാണയും പൂജ വസ്ട്രാക്കറും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. പാക്കിസ്ഥാനെ തിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഇരുവരും കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി. പുതിയ റാങ്കിംഗില്‍ പൂജ 64-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ സ്നേഹ് റാണ ആദ്യ നൂറിലെത്തി.

ദുബായ്: ഐസിസി വനിതാ ഏകദിന റാങ്കിംഗില്‍(ICC Women’s ODI Player rankings) ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനും(Mithali Raj) ഓപ്പണര്‍ സ്മൃതി മന്ഥാനക്കും(Smriti Mandhana) തിരിച്ചടി. പുതിയ റാങ്കിംഗില്‍ ഇരുവരും രണ്ട് സ്ഥാനം നഷ്ടമാക്കി. വനിതാ ഏകദിന ലോകകപ്പില്‍ വലിയ സ്കോര്‍ നേടാനാവാതെ പുറത്തായ മിതാലി രാജ് രണ്ട് സ്ഥാം താഴേക്കിറങ്ങി നാലാം സ്ഥാനത്തായപ്പോള്‍ പാക്കിസ്ഥാനെതിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ സ്മൃതി രണ്ട് സ്ഥാനം താഴേക്കിറങ്ങി പത്താം സ്ഥാനത്താണ്.

അതേസമയം, പാക്കിസ്ഥാനെതിരെ തിളങ്ങിയ സ്നേഹ് റാണയും പൂജ വസ്ട്രാക്കറും റാങ്കിംഗില്‍ നേട്ടമുണ്ടാക്കി. പാക്കിസ്ഥാനെ തിരെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ഇരുവരും കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തി. പുതിയ റാങ്കിംഗില്‍ പൂജ 64-ാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ സ്നേഹ് റാണ ആദ്യ നൂറിലെത്തി.

Scroll to load tweet…

ബൗളര്‍മാരില്‍ വെറ്ററന്‍ താരം ജൂലന്‍ ഗോസാമി നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ ഒരു സ്ഥാനം താഴേക്കിറങ്ങി ആറാം സ്ഥാനത്താണ്. ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങള്‍ കൂടി കണക്കിലെടുത്ത് പുറത്തുവന്ന റാങ്കിംഗില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ബാറ്റര്‍മാരുടെ റാങ്കിംഗില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ഓസീസ് ടീമിലെ സഹതാരം അലീസ ഹീലിയുമായി 15 റേറ്റിംഗ് പോയന്‍റ് വ്യത്യാസം മാത്രമാണ് ലാനിംഗിനുള്ളത്.

ആ ചിരി മാഞ്ഞു; ഷെയ്ന്‍ വോണിന്‍റെ അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത്

വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെതിരെ 119 പന്തില്‍ 86 റണ്‍സടിച്ച് ലാനിംഗ് തിളങ്ങിയിരുന്നു. മത്സരത്തില്‍ സെഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ താരം റേച്ചല്‍ ഹെയ്ന്‍സ് ആദ്യ പത്തിലെത്തിയപ്പോള്‍ ഇംഗ്ലണ്ടിനായി സെഞ്ചുറി നേടിയ നാറ്റ് സ്കൈവര്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.