നേരത്തെ വോണ്‍ അവസാനം സംസാരിച്ച കാര്യങ്ങളും സ്പോര്‍ട്ടിംഗ് ന്യൂസ് വെബ് സൈറ്റിന്‍റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയായ ഹാള്‍ വെളിപ്പെടുത്തിയിരുന്നു. തായ്‌ലന്‍ഡില്‍ എങ്ങനെയാണ് പാക്കിസ്ഥാന്‍-ഓസ്ട്രേലിയ ടെസ്റ്റ് ടിവിയില്‍ കാണുക എന്ന് വോണ്‍ ചോദിച്ചിരുന്നുവെന്നും കുറച്ചുനേരം കളി കണ്ടശേഷം ആവേശത്തോടെ റൂമിലേക്ക് കയറിപ്പോയ വോണ്‍ ഏതാനും വസ്ത്രങ്ങള്‍ കൈയിലെടുത്താണ് മടങ്ങിവന്നതെന്നും ഹാള്‍ പറഞ്ഞിരുന്നു.
ബാങ്കോക്ക്: അന്തരിച്ച ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്‍റെ(Shane Warne) മരണത്തിന് മുമ്പുള്ള അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത്. വോണിന്‍റെ അടുത്ത സുഹൃത്തായ തോമസ് ഹാള്‍ പകര്‍ത്തിയ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. തായ്‌ലന്‍ഡിലെ കോഹ് സമൂയിയില്‍ വില്ലയില്‍ വോണ്‍ ചിരിച്ചുകൊണ്ട് നിക്കുന്നതാണ് ചിത്രം.
ഈ വില്ലയിലാണ് വെള്ളിയാഴ്ച രാത്രി വോണിനെ സുഹൃത്തുക്കള്‍ നിലത്ത് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ അത്താഴം കഴിക്കാന്‍ ക്ഷണിക്കാനായി എത്തിയപ്പോഴായിരുന്നു അബോധാവസ്ഥയില്‍ കിടക്കുന്ന വോണിനെ കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വോണിന്‍റെ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും തായ്‌ലന്‍ഡ് പൊലീസ്(Thai Police) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ വോണിന്‍റെ കുടുംബത്തിനും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കുടുംബവും അംഗീകരിച്ചുവെന്നും വൈകാതെ വോണിന്‍റെ മൃതദേഹം ഓസ്ട്രേലിയന്‍ കൗണ്‍സലര്‍ ഓഫീസിലേക്കും അവിടെനിന്ന് ജന്‍മനാട്ടിലേക്കും കൊണ്ടുപോകുമെന്നും പോലീസ് പറഞ്ഞു.വോണിന്‍റെ ശരീരത്തിലും മുറിയിലും രക്തത്തുള്ളികള്‍ കണ്ടെത്തിയതാണ് സംശയത്തിന് കാരണമായത്.അവധി ആഘോഷിക്കാനും ചികിത്സക്കുമായാണാണ് വോണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം തായ്‌ലന്‍ഡിലെത്തിയത്.
ഔദ്യോഗിക തീരുമാനം മാത്രം ബാക്കി; ജേസണ്‍ റോയിക്ക് പകരം അഫ്ഗാന്‍ യുവ വിക്കറ്റ് കീപ്പര്‍ ഗുജറാത്തില്‍
നേരത്തെ വോണ്‍ അവസാനം സംസാരിച്ച കാര്യങ്ങളും സ്പോര്‍ട്ടിംഗ് ന്യൂസ് വെബ് സൈറ്റിന്‍റെ ചീഫ് എക്സിക്യൂട്ടീവ് കൂടിയായ ഹാള്‍ വെളിപ്പെടുത്തിയിരുന്നു. തായ്‌ലന്‍ഡില്‍ എങ്ങനെയാണ് പാക്കിസ്ഥാന്‍-ഓസ്ട്രേലിയ ടെസ്റ്റ് ടിവിയില്‍ കാണുക എന്ന് വോണ്‍ ചോദിച്ചിരുന്നുവെന്നും കുറച്ചുനേരം കളി കണ്ടശേഷം ആവേശത്തോടെ റൂമിലേക്ക് കയറിപ്പോയ വോണ്‍ ഏതാനും വസ്ത്രങ്ങള്‍ കൈയിലെടുത്താണ് മടങ്ങിവന്നതെന്നും ഹാള്‍ പറഞ്ഞിരുന്നു. ഷെയ്ന്‍ വോണും താനും സ്പോര്‍ട്ടിംഗ് ന്യൂസില്‍ അടുത്ത് പ്രവര്‍ത്തിച്ചിരുന്നുവെന്നും 2005ലെ ആഷസിലും 2008ലെ ഐപിഎല്ലിലും ഏകദിന ക്യാപ്പും തനിക്ക് സമ്മാനമായി നല്‍കിയിരുന്നുവെന്നും ഹാള്‍ പറഞ്ഞു.
രണ്ടോ മൂന്നോ ആഴ്ചക്ക് അകം ഓസ്ട്രേലിയയില്‍ എത്തിക്കുന്ന വോണിന്‍റെ മൃതദേഹം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാകും സംസ്കാരം എന്നാണ് സൂചന. ടെസ്റ്റ് ക്രിക്കറ്റില്‍ 708 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനാണ്.
