ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ട് പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഓയിന്‍ മോര്‍ഗനും സംഘവും ശക്തമായ വെല്ലുവിളി നേരിടുമെന്നും ഇതിഹാസ താരം 

ലണ്ടന്‍: ഏകദിന ലോകകപ്പ് നേടാന്‍ സാധ്യതയുള്ള നാല് ടീമുകളെ പ്രഖ്യാപിച്ച് ഇംഗ്ലീഷ് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ട് പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഓയിന്‍ മോര്‍ഗനും സംഘവും ശക്തമായ വെല്ലുവിളി നേരിടുമെന്നും ഇതിഹാസ താരം പറയുന്നു.

മികച്ച രീതിയില്‍ മുന്നേറുന്ന ടീമാണ് ഇന്ത്യ. ആതിഥേയര്‍ എന്ന നിലയില്‍ ഇംഗ്ലണ്ടിന് മേല്‍ സമ്മര്‍ദമുണ്ട്, എന്നാല്‍ അവര്‍ ശക്തരാണ്. ലോകകപ്പില്‍ അത്‌ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ടീമുകളാണ് ന്യൂസീലന്‍ഡും പാക്കിസ്ഥാനും. ഈ നാല് ടീമുകളാണ് ലോകകപ്പിന്‍റെ തന്‍റെ ഫേവറേറ്റുകളെന്നും നാസര്‍ ഹുസൈന്‍ സ്‌കൈ സ്‌പോര്‍ട്‌സിന്‍റെ ലോകകപ്പ് ഷോയില്‍ പറഞ്ഞു.

ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി മെയ് 30 മുതലാണ് ലോകകപ്പ് നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടാണ് ലോകകപ്പുയര്‍ത്താന്‍ കൂടുതല്‍ സാധ്യതയുള്ള ടീം. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ, രണ്ട് തവണ ജേതാക്കളായ ഇന്ത്യ തുടങ്ങിയ ടീമുകളും ശക്തമായി രംഗത്തുണ്ട്. ന്യൂസീലന്‍ഡ്, പാക്കിസ്ഥാന്‍ ടീമുകളില്‍ നിന്ന് അത്ഭുതങ്ങളും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.