മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യയേക്കാള്‍ നേരിയ മുന്‍തൂക്കം ന്യൂസിലന്‍ഡിനുണ്ടെന്ന് ഇന്ത്യന്‍ മുന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. സതാംപ്‌ണില്‍ ജൂണ്‍ 18 മുതലാണ് ഇന്ത്യയും ന്യൂസിലന്‍ഡും കലാശപ്പോരില്‍ നേര്‍ക്കുനേര്‍ വരുന്നത്. പരിചിതമായ സാഹചര്യങ്ങളാണ് ന്യൂസിലന്‍ഡിന് അനുകൂലമായി മഞ്ജരേക്കര്‍ നിരീക്ഷിക്കുന്നത്. 

'കാലാവസ്ഥയും പിച്ചിന്‍റെ സാഹചര്യവും അടിസ്ഥാനമാക്കി ചുരുക്കി പറഞ്ഞാല്‍ സതാംപ്‌ടണില്‍ ന്യൂസിലന്‍ഡിന് നേരിയ മേല്‍ക്കൈയുണ്ടാവാം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ സ്വാഭാവികമായും ഉപയോഗിക്കാന്‍ ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ക്കാകും. ഇന്ത്യന്‍ ബൗളര്‍മാര്‍ കാര്യക്ഷമമാണ്. എന്നാല്‍ ന്യൂസിലന്‍ഡില്‍ ഡെക്കില്‍ കൂടുതലായി പന്ത് ഹിറ്റ് ചെയ്‌തതിനും കിവീസ് ബൗളര്‍മാര്‍ ചെയ്തത് പോലെ ഫുള്‍ ലെങ്‌തില്‍ സ്വിങ് കണ്ടെത്താന്‍, കഴിയാതിരുന്നതിനും അവര്‍ക്ക് കനത്ത വില നല്‍കേണ്ടിവന്നു. 

ഒരു ആശുപത്രി കിടക്കയ്‌ക്ക് ഇത്ര ബുദ്ധിമുട്ട് വരുമെന്ന് കരുതിയില്ല: ഹനുമ വിഹാരി

ഇന്ത്യയിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ എങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ന്യൂസിലന്‍ഡിനെ മടക്കിയയച്ചേനേ. എന്നാല്‍ ഇംഗ്ലണ്ടിലാണ് കളി നടക്കാന്‍ പോകുന്നത്. ഇംഗ്ലീഷ് വേനലിന്‍റെ ആദ്യ പകുതിയിലാണ് മത്സരം. ഇത് ന്യൂസിലന്‍ഡിനെ മറികടന്ന് കപ്പുയര്‍ത്താന്‍ ഇന്ത്യക്ക് വലിയ തടസമാണ്' എന്നും മഞ്ജരേക്കര്‍ ഹിന്ദുസ്ഥാന്‍ ടൈസിലെ കോളത്തില്‍ എഴുതി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona