ആദ്യമായും അവസാനമായും എനിക്ക് പറയാനുള്ളത്, ഇന്‍ഡോറില്‍ രാഹുല്‍ കളിക്കാതിരുന്നതില്‍ എനിക്ക് ദൈവത്തോട് നന്ദിയുണ്ട്. കാരണം, ഇന്‍ഡോര്‍ ടെസ്റ്റില്‍ രാഹുല്‍ കളിക്കുകയും മറ്റ് ബാറ്റര്‍മാരെ പോലെ പരാജയപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ രാഹുലിന്‍റെ ടെസ്റ്റ് കരിയര്‍ തന്നെ അവസാനിക്കുമായിരുന്നുവെന്ന് ശ്രീകാന്ത് പറഞ്ഞു.
ചെന്നൈ: മോശം ഫോമിലുള്ള കെ എല്‍ രാഹുലിന് പകരം ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങിയത് ശുഭ്മാന്‍ ഗില്ലാണ്. ഏകദിനങ്ങളിലും ടി20യിലും മിന്നും ഫോമിലായിരുന്ന ഗില്ലിനെ രാഹുലിന് പകരം ഓപ്പണറാക്കണമെന്ന് അതിന് മുമ്പ് തന്നെ മുന്‍ താരങ്ങളടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്‍ഡോറില്‍ രാഹുലിന് അവസരം ലഭിച്ച ഗില്ലിന് രണ്ട് ഇന്നിംഗ്സിലും കാര്യമായി തിളങ്ങാനായില്ല. ഇരു ടീമിലെയും ബാറ്റര്‍മാര്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട ഇന്‍ഡോര്‍ പിച്ചില്‍ ഗില്‍ ആദ്യ ഇന്നിംഗ്സില്‍ 21ഉം രണ്ടാം ഇന്നിംഗ്സില്‍ അഞ്ചും റണ്‍സെടുത്ത് പുറത്തായി.
എന്നാല്‍ ഇന്‍ഡോറില്‍ ഗില്ലിന് പകരം കെ എല്‍ രാഹുലായിരുന്നു ഓപ്പണറായി ഇറങ്ങിയിരുന്നതെങ്കില്‍ ഒരുപക്ഷെ രാഹുലിന്‍റെ ടെസ്റ്റ് കരിയര്‍ തന്നെ അവസാനിക്കുമായിരുന്നുവെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ ടീം മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ആദ്യമായും അവസാനമായും എനിക്ക് പറയാനുള്ളത്, ഇന്‍ഡോറില്‍ രാഹുല്‍ കളിക്കാതിരുന്നതില്‍ എനിക്ക് ദൈവത്തോട് നന്ദിയുണ്ട്. കാരണം, ഇന്‍ഡോര്‍ ടെസ്റ്റില്‍ രാഹുല്‍ കളിക്കുകയും മറ്റ് ബാറ്റര്‍മാരെ പോലെ പരാജയപ്പെടുകയും ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷെ രാഹുലിന്‍റെ ടെസ്റ്റ് കരിയര്‍ തന്നെ അവസാനിക്കുമായിരുന്നുവെന്ന് ശ്രീകാന്ത് പറഞ്ഞു.
വനിതാ ഐപിഎല്‍: കൂറ്റന്‍ ജയത്തോടെ മുംബൈ ഇന്ത്യന്‍സ് തുടങ്ങി! ഗുജറാത്ത് ജെയന്റ്‌സിന് കൂറ്റന്‍ തോല്‍വി

തുറന്നു പറഞ്ഞാല്‍, ദൈവത്തിന് നന്ദി, അയാള്‍ കളിക്കാതിരുന്നതിന്. കാരണം ഇത്തരം പിച്ചുകളില്‍ ബാറ്റിംഗ് എളുപ്പമല്ല, സാക്ഷാല്‍ വിരാട് കോലിയാണെങ്കില്‍ പോലും ഈ പിച്ചില്‍ റണ്‍സടിക്കാന്‍ ബുദ്ധിമുട്ടാണ്. ആദ്യ ഇന്നിംഗ്സില്‍ ഓസീസ് സ്പിന്നര്‍ മാത്യു കുനെമാന്‍ പന്തെറിയുന്നത് കണ്ടില്ലെ. ഇത്തരം പിച്ചുകളില്‍ വിക്കറ്റെടുകുക എന്നത് വലിയ ജോലിയല്ല, കാരണം ഞാന്‍ പന്തെറിഞ്ഞിരുന്നെങ്കില്‍ എനിക്കും വിക്കറ്റ് കിട്ടിയേനെ. ഇതൊന്നും തുറന്നു പറഞ്ഞാല്‍ നമുക്ക് ദഹിക്കില്ല, അംഗീകരിക്കാനും പറ്റില്ല.
2008ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ആദ്യ ദിനം മുതല്‍ പന്ത് കുത്തിത്തിരിയാത്ത പിച്ച് ഉണ്ടാക്കിയിട്ടും നമ്മള്‍ പരമ്പര 2-0ന് ജയിച്ചു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിന് നല്ല മാതൃകകള്‍ അല്ല. പന്ത് കുത്തിത്തിരിയുന്ന പിച്ചുണ്ടാക്കി അവര്‍ വീണ്ടും വീണ്ടും തെറ്റ് ചെയ്തുകൊണ്ടേ ഇരിക്കുകയാണ്. 2008ല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ നമ്മള്‍ ജയിച്ചതൊന്നും ഇത്തരം പിച്ചുകള്‍ ഉണ്ടാക്കിയിട്ടല്ല. ആദ്യ ദിനം ആദ്യ സെഷന്‍ മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യുകയെന്നും ശ്രീകാന്ത് ചോദിച്ചു.
