ഋഷഭ് പന്തിന്റെ പകരക്കാരനായി സഞ്ജുവിനെ ടീം മാനേജ്മെന്റും സെലക്ടര്‍മാരും കാണുന്നു എന്നതാണ് ഇത് കാണിക്കുന്നത്. ഋഷഭ് പന്തിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ലഭിച്ച അവസരങ്ങള്‍ പാഴാക്കുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റും പന്തിനോട് സംസാരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്
ഹൈദരാബാദ്: ഇന്ത്യന്‍ ടീം തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ ഋഷഭ് പന്ത് തയാറാവണമെന്ന് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ഫോം വീണ്ടെടുത്തില്ലെങ്കില്‍ പന്തിന്റെ സ്ഥാനം സഞ്ജു സാംസണ്‍ സ്വന്തമാക്കുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയത് ഋഷഭ് പന്തിനുള്ള ശക്തമായ സന്ദേശമാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.
ഋഷഭ് പന്തിന്റെ പകരക്കാരനായി സഞ്ജുവിനെ ടീം മാനേജ്മെന്റും സെലക്ടര്‍മാരും കാണുന്നു എന്നതാണ് ഇത് കാണിക്കുന്നത്. ഋഷഭ് പന്തിന് ഒരുപാട് അവസരങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ലഭിച്ച അവസരങ്ങള്‍ പാഴാക്കുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റും പന്തിനോട് സംസാരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. ആത്യന്തികമായി സെലക്ടര്‍മാരും ടീം മാനേജ്മെന്റും തന്നിലര്‍പ്പിച്ച വിശ്വാസം നീതീകരിക്കേണ്ടത് ഋഷഭ് പന്തിന്റെ ചുമതലണ്. നിര്‍ഭാഗ്യവശാല്‍ പന്തിന് ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല.

ഐപിഎല്ലിന് ശേഷമെ ധോണി വിരമിക്കല്‍ സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കാന്‍ സാധ്യതയുള്ളൂവെന്നും ലക്ഷ്മണ്‍ പറഞ്ഞു. സഞ്ജുവിന്റെയും ഋഷഭ് പന്തിന്റെയും പ്രകടനം വിലയിരുത്തിയാവും സെലക്ടര്‍മാരും ഇക്കാര്യത്തില്‍ നിലപാടെടുക്കുകയെന്നും ലക്ഷ്മണ്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ടി20 ലോകകപ്പില്‍ ഋഷഭ് പന്ത് തന്നെയാവും ആദ്യ ചോയ്സ്. സഞ്ജു പകരക്കാരനാവും. ഈ രണ്ട് യുവതാരങ്ങളും അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ധോണിയിലേക്ക് സെലക്ടര്‍മാര്‍ മടങ്ങിപ്പോയേക്കാമെന്നും ലക്ഷ്മണ്‍ പറഞ്ഞു.
