വിവിധ ടീമുകളുടെ ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന ഫലം ക്രിക്കറ്റ് മത്സരങ്ങളിലുണ്ടായിട്ടുണ്ട്. അതിലൊന്നായിരുന്നു 2019 ഇംഗ്ലണ്ട് ലോകകപ്പിലെ ഫൈനല്‍. നാടകീയമായ മത്സരത്തിനൊടുവില്‍ സൂപ്പര്‍ ഓവര്‍ വേണ്ടിവന്നു വിജയികളെ തീരുമാനിക്കാന്‍. 2003 ഫൈനലില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ നിന്നേറ്റ തോല്‍വി, 1999ല്‍ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍, 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിനിടെ ഒരു ചോദ്യമായി ഇറങ്ങിയിരിക്കുകയാണ് ഐസിസി. ഏതെങ്കിലും ഒരു ഒരു മത്സരത്തിന്റെ ഫലം മാറ്റാന്‍ കഴിയുമെങ്കില്‍ ഏത് മത്സരത്തിന്റേതായിരിക്കുമെന്നാണ് ഐസിസി ചോദിച്ചത്. പലരുടെയും മറുപടി 2003 ലോകകപ്പ് ഫൈനലെന്നാണ്. ഐസിസിയുടെ ട്വീറ്റും മറുപടികളും വായിക്കാം.