ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും നിരവധി പേസ് ബൗളര്‍മാരുമെല്ലാം ഐപിഎല്ലിലെ കണ്ടെത്തലാണ്.
ചെന്നൈ: ഐപിഎല്‍ ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് വലിയ അവസരമാണ് തുറന്നിടുന്നതെന്ന് മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഐപിഎല്ലില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് ഇന്ത്യക്കായി കളിക്കാനാകുമെന്ന് സുരേഷ് റെയ്ന പറഞ്ഞു. ഐപിഎല്ലില്‍ തിളങ്ങിയ ഒട്ടേറെ താരങ്ങള്‍ പിന്നീട് ഇന്ത്യക്കായി കളിക്കുന്നത് നമ്മള്‍ കണ്ടു. അതിന്‍റെ ഫലമായാണ് ഇന്ത്യ ലോകകപ്പും ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയുമെല്ലാം നേടിയതെന്നും റെയ്ന പറഞ്ഞു.
ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും നിരവധി പേസ് ബൗളര്‍മാരുമെല്ലാം ഐപിഎല്ലിലെ കണ്ടെത്തലാണ്.പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ യുവതാരങ്ങള്‍ ഇപ്പോഴും ഐപിഎല്ലിലുണ്ട്. തിലക് വര്‍മയും റിങ്കു സിംഗും യശസ്വി ജയ്സ്വാളുമെല്ലാം അവരില്‍ ചിലരാണ്. തിലക് വര്‍മയുടെ വലിയൊരു ആരാധകൻ കൂടിയാണ് ഞാന്‍. ഐപിഎല്ലിലൂടെ നമുക്ക് പുതിയൊരു ക്യാപ്റ്റനെയും ഇത്തവണ ലഭിച്ചിട്ടുണ്ട്.
പരാഗ് അല്ല, സഞ്ജുവിന് പകരം ക്യാപ്റ്റനാവേണ്ടിയിരുന്നത് ജയ്സ്വാള്‍, ഇത് നെപ്പോട്ടിസമെന്ന് ആരാധകര്‍
ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അക്സര്‍ പട്ടേല്‍. യുവതാരങ്ങള്‍ക്ക് ഏറ്റവും പ്രധാനം കളിയില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ടുപോകുക എന്നതാണ്. ഒരു സീസണില്‍ 500റണ്‍സടിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇന്ത്യൻ കുപ്പായത്തില്‍ കളിക്കാനാകും. ഓരോ സീസണും നിര്‍ഭയമായി കളിക്കാനും സ്വന്തം കളിയും കളിയോടുള്ള സമീപനവുും മെച്ചപ്പെടുത്താനും വലിയ അവസരമാണ് യുവതാരങ്ങള്‍ക്ക് മുന്നില്‍ ഐപിഎല്‍ തുറന്നിടുന്നതെന്നും റെയ്ന പറഞ്ഞു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരമായ റെയ്ന 205 മത്സരങ്ങളില്‍ 5528 റണ്‍സടിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും 39 അര്‍ധസെഞ്ചുറിയും ഐപിഎല്ലില്‍ റെയ്ന സ്വന്തമാക്കി. ചെന്നൈയുടെ നാലു കിരീട നേട്ടങ്ങളിലും റെയ്ന നിര്‍ണായക സാന്നിധ്യമായിരുന്നു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്ന ഇപ്പോള്‍ കമന്‍റേറ്റര്‍ കൂടിയാണ്. ശനിയാഴ്ച കൊല്‍ക്കത്ത-ആര്‍സിബി പോരാട്ടത്തോടെയാണ് ഐപിഎല്ലിലെ പതിനെട്ടാം സീസണ് തുടക്കമാകുന്നത്.
