- Home
- Sports
- Cricket
- അഭിഷേകിന് വിശ്രമം? സഞ്ജു-കിഷന്‍ ഓപ്പണിംഗ് സഖ്യം, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
അഭിഷേകിന് വിശ്രമം? സഞ്ജു-കിഷന്‍ ഓപ്പണിംഗ് സഖ്യം, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഇതിനോടകം ഇന്ത്യ സ്വന്തമാക്കി കഴിഞ്ഞിരുന്നു. 3-0ത്തിന് മുന്നിലാണ് ഇന്ത്യ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഇന്ത്യ പരീക്ഷണം നടത്താന്‍ തയ്യാറായേക്കും. ബുധനാഴ്ച്ച ആരംഭിക്കുന്ന നാലാം മത്സരത്തിനുള്ള സാധ്യതാ ഇലവന്‍.

സഞ്ജു സാംസണ്‍
കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ആദ്യ മത്സരത്തില്‍ 10, രണ്ടാം മത്സരത്തില്‍ ആറ്, അവസാന മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കുമായിരുന്നു. എന്നിരുന്നാലും വിശാഖപട്ടണത്ത് സഞ്ജുവിനെ ഒഴിവാക്കാന്‍ സാധ്യതയില്ല. സഞ്ജുവിന് ആത്മവിശ്വാസം നല്‍കി ഫോമിലെത്തിക്കുകയായിരുന്നു ടീം മാനേജ്‌മെന്റിന്റെ ലക്ഷ്യം.
ഇഷാന്‍ കിഷന്‍
പരീക്ഷണത്തിന്റെ ഭാഗമായി അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കിയേക്കും. ഇതിനോടകം ഫോം തെളിയിച്ച അഭിഷേകിന് ഇനി വെല്ലുവിളികളില്ല. അതുകൊണ്ടുതന്നെ കിഷനെ ഓപ്പണിംഗ് സ്ലോട്ടിലേക്ക് കൊണ്ടുവന്ന് അഭിഷേകിന് വിശ്രമം നല്‍കിയേക്കും. കിഷനെ ലോകകപ്പില്‍ ഓപ്പണിംഗ് കളിക്കുന്നതിന്റെ ഭാഗം കൂടി ആയേക്കാമിത്.
സൂര്യകുമാര്‍ യാദവ്
അഭിഷേകിന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍, ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ കളിക്കും. കഴിഞ്ഞ രണ്ട് മത്സരത്തിലും സൂര്യ അര്‍ധ സെഞ്ചുറി നേടിയിരുന്നു.
ശ്രേയസ് അയ്യര്‍
തിലക് വര്‍മയ്ക്ക് പകരം ടീമിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് നാലാം ടി20യില്‍ ഇടം ലഭിച്ചേക്കും. ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ് ശ്രേയസിന്റെ വരവ്. ശ്രേയസിന്റേയും സൂര്യയുടേയും ബാറ്റിംഗ് സ്ഥാനങ്ങളും മാറാന്‍ സാധ്യത ഏറെ.
ഹാര്‍ദിക് പാണ്ഡ്യ
അഞ്ചാമനായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. പരമ്പരയില്‍ ബാറ്റ് ചെയ്യാന്‍ ഹാര്‍ദിക്കിന് വേണ്ടുവോളം അവസരം ലഭിച്ചിരുന്നില്ല.
റിങ്കു സിംഗ്
റിങ്കു സിംഗിന്റെയും അവസ്ഥയും ഇതുതന്നെയാണ്. ഫിനിഷിംഗ് റോളില്‍ തിളങ്ങുന്ന റിങ്കുവിന് പരമ്പരയില്‍ വേണ്ടുവോളം അവസരം ലഭിച്ചിട്ടില്ല. അതുകൊണ്ട് നാലാം ടി20യിലും കളിപ്പിക്കും.
അക്‌സര്‍ പട്ടേല്‍
പരിക്കിനെ തുടര്‍ന്ന് രണ്ടും മൂന്നും ടി20 മത്സരങ്ങളില്‍ കളിക്കാതിരുന്ന അക്‌സര്‍ പട്ടേല്‍ തിരിച്ചെത്തും. അങ്ങനെ വന്നാല്‍ ശിവം ദുബെ പുറത്തിരിക്കാന്‍ സാധ്യത.
ഹര്‍ഷിത് റാണ
പേസ് ഓള്‍റൗണ്ടര്‍ ഹര്‍ഷിത് റാണയും ടീമില്‍ സ്ഥാനം നിലനിര്‍ത്തും. പരമ്പരയില്‍ പന്തുകൊണ്ട് ഇംപാക്റ്റ് ഉണ്ടാക്കാന്‍ ഹര്‍ഷിതിന് സാധിച്ചിരുന്നു.
രവി ബിഷ്‌ണോയ്
കഴിഞ്ഞ മത്സരത്തില്‍ രണ്ട് വിക്കറ്റെടുത്ത രവി ബിഷ്‌ണോയിയും സ്ഥാനം നിലനിര്‍ത്തും. വാഷിംഗ്ടണ്‍ സുന്ദറിന് പകരമാണ് ബിഷ്‌ണോയ് ടീമിലെത്തിയിരുന്നത്.
ജസ്പ്രിത് ബുമ്ര
മൂന്നാം ടി20യില്‍ പ്ലെയര്‍ ഓഫ് ദ മാച്ചായിരുന്നു ജസ്പ്രിത് ബുമ്ര. മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നാലാം ടി20യില്‍ കൂടി അവസരം നല്‍കി, അവസാന മത്സരത്തില്‍ വിശ്രമം നല്‍കിയേക്കും.
അര്‍ഷ്ദീപ് സിംഗ്
ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗും തിരിച്ചെത്തും. രണ്ടാം ടി20യില്‍ അടിമേടിച്ചെങ്കിലും കൈവിടാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവില്ല. മൂന്നാം ടി20യില്‍ കളിച്ചിരുന്നില്ല താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!