Asianet News MalayalamAsianet News Malayalam

ചതുര്‍ദിന മത്സരം: ശ്രീലങ്ക എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് വിജയം

ശ്രീലങ്ക എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ജയം. ഇന്നിങ്‌സിനും 205 റണ്‍സിനുമാണ് ഇന്ത്യയുവനിര ലങ്കയെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ എ 622/5. ശ്രീലങ്ക എ 232/10 & 185/10.

Ind A won over Sri Lanka A in unofficial test
Author
Belgavi Road, First Published May 28, 2019, 3:28 PM IST

ബെല്‍ഗാവി: ശ്രീലങ്ക എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ജയം. ഇന്നിങ്‌സിനും 205 റണ്‍സിനുമാണ് ഇന്ത്യന്‍ യുവനിര ലങ്കയെ തകര്‍ത്തത്. സ്‌കോര്‍: ഇന്ത്യ എ 622/5. ശ്രീലങ്ക എ 232/10 & 185/10. അഭിമന്യു ഈശ്വരന്‍ (233), പ്രിയങ്ക് പാഞ്ചല്‍ (160), അന്‍മോല്‍പ്രീത് സിങ് (116) എന്നിവരുടെ ഇന്നിങ്‌സും രാഹുല്‍ ചാഹറിന്റെ എട്ട് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ എ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സാണ് നേടിയത്. ജയന്ത് യാദവ് (8), റിക്കി ഭുയി (1), സിദ്ധേഷ് ലാഡ് (76) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അന്‍മോല്‍പ്രീത് പുറത്താവാതെ നില്‍ക്കുകയായിരുന്നു. വിശ്വ ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റ് വീഴ്ത്തി. 

ലങ്കയുടെ ഒന്നാം ഇന്നിങ്‌സില്‍ അവര്‍ 232ന് പുറത്തായതോടെ ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നു. 103 നേടിയ നിരോഷന്‍ ഡിക്‌വെല്ല മാത്രമാണ് പിടിച്ചുനിന്നത്. രണ്ടാം ഇന്നിങ്‌സിലും ലങ്ക തകര്‍ന്നതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. രണ്ട് ഇന്നിങ്‌സുകളിലുമായി എട്ട് വിക്കറ്റാണ് ചാഹര്‍ വീഴ്ത്തിയത്. 

Follow Us:
Download App:
  • android
  • ios