സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ടോം ലാഥം ഇന്ത്യക്കെതിരെ എല്ലായ്പ്പോഴും മികവ് കാട്ടാറുളള് റോസ് ടെയ്‌ലര്‍, ഹെന്‍റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, എന്നിവരെ വീഴ്ത്തിയ കിവീസിന്‍റെ നടുവൊടിച്ച അക്സര്‍ വാലറ്റത്ത് ബാറ്റിംഗ് വെടിക്കെട്ട് നടത്താറുള്ള ടിം സൗത്തിയെയും മടക്കിയാണ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്.

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത് അക്സര്‍ പട്ടേലിന്‍റെ(Axar Patel) അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു. ടെസ്റ്റ് കരിയറില്‍ ഏഴാമത്തെ ഇന്നിംഗ്സിലാണ് അക്സര്‍ അഞ്ചാമത്തെ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

ഓപ്പണിംഗ് വിക്കറ്റില്‍ 157 റണ്‍സടിച്ച ന്യൂസിലന്‍ഡിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത് അശ്വിനാണ്(Ashwin). സ്കോര്‍ 200 കടക്കും മുമ്പ് അപകടകാരിയായ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ(Kane Williamson) വീഴ്ത്തി ഉമേഷ് യാദവ്(Umesh Yadav) ഇന്ത്യക്ക് ആശ്വസിക്കാനുള്ള വകനല്‍കി. എന്നാല്‍ 214-2 എന്ന സ്കോറില്‍ നിന്ന് കിവീസ് ഇന്നിംഗ്സ് 296ല്‍ അവസാനിപ്പിച്ചത് അക്സറിന്‍റെ ബൗളിംഗായിരുന്നു.

സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന ടോം ലാഥം ഇന്ത്യക്കെതിരെ എല്ലായ്പ്പോഴും മികവ് കാട്ടാറുളള് റോസ് ടെയ്‌ലര്‍, ഹെന്‍റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, എന്നിവരെ വീഴ്ത്തിയ കിവീസിന്‍റെ നടുവൊടിച്ച അക്സര്‍ വാലറ്റത്ത് ബാറ്റിംഗ് വെടിക്കെട്ട് നടത്താറുള്ള ടിം സൗത്തിയെയും മടക്കിയാണ് അഞ്ച് വിക്കറ്റ് നേട്ടം തികച്ചത്.

എന്നാല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്സറിന് ഒരേയൊരു പിഴവാണ് സംഭവിച്ചതെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ വസീം ജാഫര്‍. രസകരമായ ട്വീറ്റുകളിലൂടെ ആരാധകരെ ചിരിപ്പിക്കാറുള്ള ജാഫര്‍ ഇത്തവണയും അതിനുള്ള വഴി കണ്ടെത്തി. മത്സരശേഷം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ പന്ത് സ്വന്തമാക്കിയ അക്സര്‍ അതില്‍ തീയതിയായി കുറിച്ചത് 27 ഒക്ടോബര്‍ 2021 എന്നായിരുന്നു.

Scroll to load tweet…

മത്സരശേഷം അശ്വിനുമായി സംസാരിക്കുന്നതിനിടെ പന്ത് കൈയിലെടുത്ത് നില്‍ക്കുന്ന അക്സറിന്‍റെ ചിത്രം പങ്കുവെച്ച ജാഫര്‍ ചിത്രം സൂം ചെയ്ത് തീയതി എഴുതിയതിലെ പിഴവ് കണ്ടെത്തി. ഇന്ന് അക്സര്‍ ചെയ്ത ഒരേയൊരു തെറ്റ് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പന്തിലെ തീയതി തെറ്റായി എഴുതിയതാണ്. 27 നവംബറാണ് ബാപ്പു എന്നായിരുന്നു അക്സര്‍ പന്തു പിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ജാഫറിന്‍റെ ട്വീറ്റ്.